'വിവാഹ നിശ്ചയം രഹസ്യമായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്'; കുപ്രചരണങ്ങൾക്കെതിരെ 'പരസ്പരം' താരം

Published : Jul 21, 2021, 09:03 PM IST
'വിവാഹ നിശ്ചയം രഹസ്യമായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്'; കുപ്രചരണങ്ങൾക്കെതിരെ 'പരസ്പരം' താരം

Synopsis

അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങൾ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനലുകളിൽ വന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റൂബി. 

ഷ്യാനെറ്റ് പരമ്പര പരസ്പരത്തിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് റൂബി ജുവൽ. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങൾ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനലുകളിൽ വന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റൂബി. 

നടിയും സുഹൃത്തുമായ അൻഷിതയാണ് കുപ്രചാരണങ്ങൾക്കുള്ള മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയലൂടെ പുറത്തുവിട്ടത്. ഉണ്ണീ.., താങ്കളുടെ വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്ന് ഞാനൊക്കെയിങ്ങനെ പരസ്യമായി അറിയുന്നത് എന്താണെന്ന് അൻഷിത പരിഹാസ രൂപേണ ചോദിക്കുന്നു. അത് രഹസ്യമായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു റൂബിയുടെ മറുപടി. 

30 പേർ കൂടിയ രഹസ്യമായ ചടങ്ങ് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. കല്യാണവും ഇതുപോലെ രഹസ്യമായി  ഇടണമെന്ന് റൂബി വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത് ലോകത്ത് ആദ്യമായിട്ടായിരിക്കും രഹസ്യ വിവാഹ നിശ്ചയം നടക്കുന്നതെന്നായിരുന്നു അൻഷിതയുടെ പരിഹാസം. ഇത്തരം വാർത്തകൾ കാത്തിരിക്കുകയാണെന്നും വാർത്തകൾ കണ്ട് ഇനിയും ചിരിക്കാമല്ലോ എന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. 

സിനിമാ അണിയറ പ്രവർത്തകനായ അജാസാണ് റൂബിയുടെ വരൻ. വിവാഹ നിശ്ചയ സമയത്തെ ചിത്രങ്ങൾ അൻഷിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.  പരസ്പരത്തിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന കഥാപാത്രത്തെയായിരുന്നു റൂബി അവതരിപ്പിച്ചത്.  കൊച്ചു ടിവിയിൽ അവതാരകയായി തുടങ്ങിയ റൂബി ഇന്ദിര എന്ന പരമ്പരയിൽ വേഷമിട്ടെങ്കിലും  'പരസ്പരത്തിലൂടെ ആയിരുന്നു ശ്രദ്ധ നേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത