ആൺകുട്ടിയാണ്, കുഞ്ഞതിഥിയെത്തിയ വിശേഷം പങ്കുവച്ച് പാർവതി കൃഷ്ണ

Published : Dec 09, 2020, 06:45 PM IST
ആൺകുട്ടിയാണ്, കുഞ്ഞതിഥിയെത്തിയ വിശേഷം പങ്കുവച്ച് പാർവതി കൃഷ്ണ

Synopsis

വിവാഹ വാർഷിക ദിനത്തിലായിരുന്നു മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് പാർവതി താൻ ഒമ്പത് മാസം ഗർഭിണിയാണെന്ന് അറിയിച്ചത്. ഇപ്പോഴിതാ പുതിയ അതിഥി എത്തിയ സന്തോഷം അറിയിച്ചിരിക്കുകയാണ് താരം. 

സംഗീത ആല്‍ബങ്ങളിലൂടെ മലയാളികൾക്ക് മുമ്പിലെത്തിയ താരമാണ് പാര്‍വതി കൃഷ്ണ. മിഞ്ചി എന്ന ആല്‍ബത്തിലൂടെയായിരുന്നു താരം പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന് മലയാളം സീരിയലുകളില്‍ പാര്‍വതി പ്രധാന വേഷങ്ങളിൽ എത്തി.  ഗായകനായ ബാലഗോപാലാണ് താരത്തിന്റെ ഭർത്താവ്. പാർവതി ഗർഭിണിയാണെന്ന് അറിയിച്ച് ഇരുവരും നേരത്തെ ആരാധകർക്ക് മുമ്പിൽ എത്തിയിരുന്നു. 

വിവാഹ വാർഷിക ദിനത്തിലായിരുന്നു മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് പാർവതി താൻ ഒമ്പത് മാസം ഗർഭിണിയാണെന്ന് അറിയിച്ചത്. ഇപ്പോഴിതാ പുതിയ അതിഥി എത്തിയ സന്തോഷം അറിയിച്ചിരിക്കുകയാണ് താരം.  'അതെ, അതിഥി ആൺകുട്ടിയാണ്, നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. സാധാരണ പ്രവസവമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'- എന്നൊരു കുറിപ്പിനൊപ്പം വീഡിയോയും താരത്തിന്റെ ഹാൻഡിലിൽ പങ്കുവയ്ക്കുന്നു.

കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നേരത്തെ പാർവതി എത്തിയിരുന്നു.  'ഒമ്പത് എപ്പോഴും എനിക്ക്  പ്രത്യേക നമ്പറാണ്. ഞാൻ ജനിച്ചത് ഏപ്രിൽ ഒമ്പതിനാണ്. നവംബർ ഒമ്പതിന് ഞാൻ എന്റെ സ്റ്റാറ്റസ് മിസ്സിൽ നിന്ന് മിസിസ്സ് മാറ്റിയ ദിവസം.... എന്റെ ഗർഭപാത്രത്തിനുള്ളിൽ മറ്റൊരു ഹൃദയമിടിപ്പ് കേട്ട ദിവസം, ഏറ്റവും എന്റെ ജീവിതത്തിൽ ഞാൻ കേട്ട മനോഹരമായ സംഗീതം, അതെ ഇത് ഏപ്രിൽ 9 2020 ൽ ആയിരുന്നു. ബാലഗോപാൽ, എനിക്ക് വിഷമകരമായ ഒരു ദിനം കഴിയുമ്പോൾ എന്റെ മാനസിനെ ഉണർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് കൃത്യമായി അറിയാം'- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും പാർവതി പങ്കുവച്ചിരുന്നു. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍