ഇത് കണ്ടാൽ നിങ്ങൾ ഞെട്ടുമെന്ന് പാര്‍വതി; ഈ കുസൃതി വേണോയെന്ന് ആരാധകര്‍

Published : Jul 12, 2024, 12:00 PM IST
ഇത് കണ്ടാൽ നിങ്ങൾ ഞെട്ടുമെന്ന് പാര്‍വതി; ഈ കുസൃതി വേണോയെന്ന് ആരാധകര്‍

Synopsis

ഒരുപാട് ഉയരത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ഊഞ്ഞാലിൽ ഇരുന്നാണ് താരത്തിന്‍റെ റീൽ.

കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായും അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും മലയാളിക്ക് സുപരിചിതയാണ് പാർവതി ആർ കൃഷ്ണ. 'മാലിക്', 'വർഷങ്ങൾക്കു ശേഷം', 'ഗ്‌ർർർ' തുടങ്ങിയ സമീപകാല ചിത്രങ്ങളിലെ പാർവതിയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. കൂടാതെ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കഴിഞ്ഞ 10 വർഷമായി പാർവതി ഭാഗമായിട്ടുണ്ട്. 

ഇപ്പോഴിതാ കുടുംബത്തോടൊപ്പം യാത്രയിലാണ് താരം. മലേഷ്യയിലേക്കാണ് മകനും ഭർത്താവിനുമൊപ്പം അവധി ആഘോഷിക്കാൻ താരം എത്തിയത്. അവിടെ നിന്നുള്ള കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളുമാണ് പാർവതി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലേഷ്യയിൽ ചെന്ന് ഊഞ്ഞാലാടിയ പാർവതിയെ കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന ക്യാപ്‌ഷനോടെ അടിപൊളിയൊരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ഒരുപാട് ഉയരത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ഊഞ്ഞാലിൽ ഇരുന്നാണ് താരത്തിന്‍റെ റീൽ. അഭിനയം അത്ര പോരാ കണ്ണിൽ ഭയം മനസിലാവുന്നുണ്ടെന്നാണ് ഒരാളുടെ കമന്‍റ്.... ഇത്രയും ഉയരത്തിൽ ഇരുന്നുള്ള കുസൃതിയൊന്നും നമ്മുക്ക് വേണ്ട പാറു എന്നും മറ്റൊരാൾ കമന്റ് ചെയ്യുന്നുണ്ട്.

മാലികിന് മുൻപ് വരെ അഭിനയ ജീവിതത്തെ ഒരു സീരിയസ് പ്രൊഫഷനായി കണ്ടിരുന്നില്ല. കിട്ടുന്ന അവസരങ്ങളിൽ പലതും ഉപേക്ഷിച്ചു, ചിലതിൽ വേഷമിട്ടു. മാലികിൽ അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ ഒരുപക്ഷേ ഇതെന്‍റെ അവസാന ചിത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തുടർന്നും അഭിനയരംഗത്ത് സജീവമാകാൻ ഒട്ടും താത്പര്യമില്ലായിരുന്നു.

സത്യത്തിൽ അഭിനയ കലയോട് ഞാൻ പാഷനേറ്റ് ആയിരുന്നില്ല എന്നുള്ളതാണ് സത്യം. പക്ഷേ സിനിമ റിലീസ് ചെയ്‌ത് കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയൊക്കെ കണ്ടപ്പോൾ തീരുമാനം മാറ്റി. ഈ ജോലി തുടരുന്നതിൽ തെറ്റില്ല എന്നൊരു ബോധ്യം വന്നു. അതിനുശേഷം സിനിമയെ സ്‌നേഹിച്ചു തുടങ്ങി, സീരിയസായി കാണുവാൻ ആരംഭിച്ചുവെന്നാണ് അഭിനയജീവിതത്തെ കുറിച്ച് പാർവതി പറഞ്ഞിട്ടുള്ളത്.

മിഴി രണ്ടിലും നായികയ്ക്ക് 19 വയസെ ഉള്ളൂ? ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ആരാധകർ

'സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത്‌ സഹിക്കൂല'
 

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു