മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ബാഗ്ലൂരിലാണ്. മലയാളം അത്ര വഴങ്ങില്ല എന്നും ഒരിക്കല്‍ നടി പറഞ്ഞിരുന്നു. 

കൊച്ചി: സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിഴിരണ്ടിലും എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി നടിയാണ് മേഘ മഹേഷ്. സഞ്ജുവിന്റെ ഭാര്യയാണെന്ന സത്യം മറച്ചുവച്ച്, ശ്രീകുട്ടിയുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായി നില്‍ക്കുന്ന ലച്ചു. ഒരു അമ്പലവാസി പെണ്‍കുട്ടിയുടെ ലുക്കാണ് സീരിയലില്‍ ലച്ചുവിന്. എന്നാല്‍ റിയല്‍ ലൈഫില്‍ നേരെ വിപരീതമാണ് മേഘ മഹേഷ്. മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ബാഗ്ലൂരിലാണ്. മലയാളം അത്ര വഴങ്ങില്ല എന്നും ഒരിക്കല്‍ നടി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മേഘയുടെ ജന്മദിനം. പത്തൊന്‍പത് വയസ്സിലേക്ക് കടന്ന സന്തോഷം പങ്കുവച്ചതിനൊപ്പം, ആശംസ അറിയിച്ചവര്‍ക്ക് നന്ദി അറിയിക്കാനും നടി മറന്നില്ല. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് മേഘ മഹേഷ്. പ്രണയം എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. നായികയായി അഭിനയിക്കുന്ന ആദ്യ സീരിയല്‍ മിഴിരണ്ടിലും തന്നെയാണ്.

എന്റെ ഭാഗ്യമാണ് മിഴിരണ്ടിലും എന്ന സീരിയല്‍ കിട്ടിയത് എന്ന് മേഘ പറഞ്ഞിരുന്നു. ഇപ്പോള്‍ എവിടെപ്പോയാലും ആളുകള്‍ ലച്ചുവല്ലേ എന്ന് ചോദിച്ച് സംസാരിക്കുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും എന്നാണ് നടി പറഞ്ഞത്. പ്ലസ്ടു വിദ്യാർത്ഥിനി ആയ മേഘ പഠനവും അഭിനയവും ഒരു പോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടി കൂടിയാണ്.

View post on Instagram

മേഘയുടെ അനുജനും അഭിനയമേഖലയിൽ സജീവമാണ്. മിഴി രണ്ടിലും പരമ്പരയിൽ നന്ദൂട്ടനായി എത്തുന്നത് മേഘയുടെ അനുജൻ ആണ്. എന്റെ മലയാളം കുറച്ചു ബുദ്ധിമുട്ടാണ് എന്ന് പറയുന്ന മേഘ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ശ്രീനിഷ് ചേട്ടന്റെയും വരദചേച്ചിയുടെയും ഒപ്പം പ്രണയം എന്ന പരമ്പരയിൽ ഞാൻ അഭിയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെയും, ദിലീപിന്റെയും കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും നടി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'ഒറ്റയ്ക്ക് ഷോപ്പിംഗിന് പോലും പോകാത്ത താന്‍ 49 ദിവസം ജയിലില്‍': അനുഭവം പറഞ്ഞ് ശാലു മേനോന്‍

'സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത്‌ സഹിക്കൂല'