ആദ്യ റിയാക്ഷൻ വീഡിയോയുമായി പേളിയും ശ്രീനിഷും; ഏറ്റെടുത്ത് ആരാധകർ

Published : Aug 13, 2023, 07:36 AM IST
ആദ്യ റിയാക്ഷൻ വീഡിയോയുമായി പേളിയും ശ്രീനിഷും; ഏറ്റെടുത്ത് ആരാധകർ

Synopsis

താലി കെട്ടുന്നിതിനിടെ പേളി ശ്രീനിഷിന്‍റെ ചെവിയിൽ എന്തോ പറയുന്നത് അന്നേ വൈറലായിരുന്നു

പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരരാണ്. പേളി മാണിയുടെ യുട്യൂബ് ചാനലും വലിയ ജനപ്രീതി നേടിയ ഒന്നാണ്. ഇപ്പോഴിതാ തങ്ങളുടെ ചാനലിലെ ആദ്യ റിയാക്ഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. അതിനായി അവരുടെതന്നെ വിവാഹ വീഡിയോയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്ത്യൻ- ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹ വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഓരോ നിമിഷങ്ങളുടെയും പിന്നിലുണ്ടായ രസകരമായ മുഹൂർത്തങ്ങളാണ് വ്ലോഗിൽ. ക്രിസ്ത്യൻ ആചാര പ്രകാരവും ഹിന്ദു ആചാരപ്രകാരവും നടന്ന ചടങ്ങിന് 24 മണിക്കൂർ തങ്ങൾ കാണാതെയിരുന്നു, അത് തൻറെ ഒരു നിർബന്ധമായിരുന്നെന്ന് പേളി പറയുന്നു. ഒരേ ഹോട്ടലിൽ അടുത്തടുത്ത റൂമിൽ ഉണ്ടായിരുന്നിട്ടും പള്ളിയിൽ എത്തിയ ശേഷമേ കാണാവൂ എന്ന വാശിയിലായിരുന്നു താൻ എന്നും അത് അങ്ങനെ തന്നെ സാധിച്ചുവെന്നും പേളി പറയുന്നു.

വിവാഹത്തിനിടയിൽ പേളി ഭയങ്കരമായി ചിരിക്കുന്നത് കാണാം. വിവാഹ സമ്മതം ചോദിച്ചപ്പോൾ അതെ സർ സമ്മതമാണ് എന്ന് ശ്രീനിഷ് ഉറക്കെ കൈപൊക്കി വിളിച്ച് പറഞ്ഞത് കേട്ടായിരുന്നു തൻറെ ചിരിയെന്നായിരുന്നു പേളിയുടെ മറുപടി. അതേ പോലെ തന്നെ പാലക്കാട് നടന്ന ചടങ്ങിൽ പേളി എപ്പോഴും കൈകൂപ്പി നിൽക്കുന്നത് കാണാം. ഓരോരുത്തര്‍ വരുമ്പോൾ നമസ്കാരം പറയണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ പേളിക്ക് മനസിലായത് എപ്പോഴും അങ്ങനെ തന്നെ നിൽക്കണമെന്നായിരുന്നെന്നും ശ്രീനിഷ് ചിരിയോടെ പറയുന്നു.

താലി കെട്ടുന്നിതിനിടെ പേളി ശ്രീനിഷിൻറെ ചെവിയിൽ എന്തോ പറയുന്നത് അന്നേ വൈറലായിരുന്നു. അതെന്താണെന്നും ഇരുവരും വെളിപ്പെടുത്തി. 'സ്റ്റേജിൽ നല്ല ചൂടായിരുന്നു. എസിയും ഫാനുമൊന്നും ശരിക്ക് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. ഇത്പറഞ്ഞ് ശ്രീനി ഓപ്പറേറ്റർമാരെ വഴക്ക് പറഞ്ഞതിന് പിന്നാലെയായിരുന്നു താലികെട്ട്. അപ്പോഴും ശ്രീനിയുടെ മുഖം ദേഷ്യത്തിൽ ആയിരുന്നു. ജീവിതകാലം മുഴുവൻ കാണാൻ നമുക്ക് ഈ ഒറ്റ ഫോട്ടോയേ ഉള്ളു. വേണമെങ്കിൽ ചിരിച്ചോ എന്ന് പറഞ്ഞു' എന്നായിരുന്നു പേളിയുടെ പ്രതികരണം. അപ്പോൾ തന്നെ ശ്രീനിഷ് ചിരിച്ചെന്നും പേളി പറയുന്നുണ്ട്.

വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. നിലുവിൻറെ മാമ്മോദീസ വിഡിയോയും ഡെലിവറി വീഡിയോയും ഇതേപോലെ റിയാക്റ്റ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.

ALSO READ : സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ടൊവിനോയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക