പേളിയുടെ പ്രെ​ഗ്നൻസി ആശംസ, 'നീയാണിതിന് തുടക്കമിട്ടതെ'ന്ന് അമല പോൾ, നീരസം പ്രകടിപ്പിച്ച് ആരാധകർ

Published : Jan 05, 2024, 10:05 PM ISTUpdated : Jan 05, 2024, 10:10 PM IST
പേളിയുടെ പ്രെ​ഗ്നൻസി ആശംസ, 'നീയാണിതിന് തുടക്കമിട്ടതെ'ന്ന് അമല പോൾ, നീരസം പ്രകടിപ്പിച്ച് ആരാധകർ

Synopsis

2023 നവംബറിൽ ആയിരുന്നു അമല പോളിന്‍റെ വിവാഹം.

ലയാളത്തിന്റെ പ്രിയ താരങ്ങളാണ് പേളി മാണിയും അമല പോളും. ഒരാൾ സിനിമയിലെ മുൻനിര താര സുന്ദരിയാണെങ്കിൽ മറ്റെയാൾ മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും യുട്യൂബറും നടിയുമൊക്കെയാണ്. നിലവിൽ ഇരുവരും അമ്മയാകാൻ ഒരുങ്ങുകയാണ്. പേളി രണ്ടാമത്തെ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അമല പോൾ. രണ്ട് ദിവസം മുൻപാണ് അമല താൻ ​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. പിന്നാലെ പ്രിയ താരത്തിന് ആശംസയുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ പോസ്റ്റിന് പേളി മാണി നൽകിയകമന്റും അതിന് അമല കൊടുത്ത മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

'നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ തിരഞ്ഞെടുത്ത അത്ഭുതകരമായ ആ കുഞ്ഞ് സോളിനെ കാണാൻ കാത്തിരിക്കുന്നു. അമ്മയാവുക എന്നത് നിങ്ങൾ തെരഞ്ഞെടുത്ത ഏറ്റവും മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ്. നിങ്ങൾ ഇരുവരും അത്ഭുതപ്പെടുത്തുന്ന മാതാപിതാക്കൾ ആകുമെന്ന് ഉറപ്പാണ്', എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം അമല പങ്കുവച്ച ഫോട്ടോ ഇഷ്ടപ്പെട്ടുവെന്നും പേളി പറയുന്നുണ്ട്. 

പേളിയുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട അമല രസകരമായ മറുപടിയുമായി രം​ഗത്ത് എത്തി. "നന്ദി, സേറാ..നീയാണിതിന് തുടക്കമിട്ടത്. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്", എന്നാണ്  അമല പോൾ കുറിച്ചത്. ഇതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചിലർ രം​ഗത്തെത്തി. സെലിബ്രിറ്റികളുടെ കമന്റിന് മാത്രമെ മറുപടി കൊടുക്കുള്ളൂ എന്നതാണ് ഇവരുടെ വിഷമം. പിന്നാലെ ഓരോരുത്തർക്കും സ്മൈലി മറുപടിയായി അമല അയക്കുകയും ചെയ്തു. 

'കരഞ്ഞ് തീർക്കില്ലെന്ന തീരുമാനം, അന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലൻസ് അക്കൗണ്ടും'

2023 നവംബറിൽ ആയിരുന്നു അമല പോളിന്‍റെ വിവാഹം. സൂറത്ത് സ്വദേശി ജഗത് ദേശായി ആണ് ഭർത്താവ്. ഏറെനാളത്തെ പ്രണത്തിന് ഒടുവിലാണ് ഇരുവരും ഒന്നുചേർന്നത്. ജനുവരി മൂന്നിനാണ് താൻ അമ്മയാകാൻ പോകുകയാണെന്ന് അമല പോൾ അറിയിച്ചത്. അമലയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. നേരത്തെ തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹ ബന്ധം അമല വേർപെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക