ദുബായില്‍ ന്യു ഇയർ ആഘോഷിക്കാൻ പേളിയും കുടുംബവും; ക്യൂട്ട് ലുക്കിൽ നിലയും

Published : Dec 31, 2022, 08:38 PM IST
ദുബായില്‍ ന്യു ഇയർ ആഘോഷിക്കാൻ പേളിയും കുടുംബവും; ക്യൂട്ട് ലുക്കിൽ നിലയും

Synopsis

പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ് ബോസിന് വേണ്ടിയിട്ടുള്ള നാടകമാണെന്ന് പറഞ്ഞവർക്കുള്ള ഏറ്റവും വലിയ അടിയായിരുന്നു ഇവരുടെ വിവാഹം.

ബിഗ് ബോസ് സീസൺ ഒന്ന് മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയവരാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും ബിഗ് ബോസിലെ പ്രണയവും പിന്നീടുള്ള വിവാഹം കുഞ്ഞിന്റെ ജനനവും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. ബിഗ് ബോസിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ് ബോസിന് വേണ്ടിയിട്ടുള്ള നാടകമാണെന്ന് പറഞ്ഞവർക്കുള്ള ഏറ്റവും വലിയ അടിയായിരുന്നു ഇവരുടെ വിവാഹം. നില ജനിച്ച ശേഷവും മൂവരുടെയും വിശേഷങ്ങൾ ഒന്നും വിടാതെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ദുബായ് യാത്ര വിശേഷങ്ങൾ പങ്കുവെക്കുകയാണ് പേളി. നിലയെ കൂടുതൽ ഫോക്കസ് ചെയ്താണ് ഇൻസ്റ്റഗ്രാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഞാൻ ഇത് പകർത്തുന്നത് വലുതായ ശേഷം അവൾക്ക് തന്നെ കാണാൻ ആണെന്നാണ് പേളി പറയുന്നത്. ഓരോ യാത്രയും ഓർമകളാക്കുക എന്നും താരം കുറിക്കുന്നു. ന്യു ഇയർ ആഘോഷത്തിനായാണ് കുടുംബ സമേതം ദുബായിലേക്ക് പോകുന്നത്. പേളിക്കും നിലക്കും ശ്രീനിഷിനുമൊപ്പം പേളിയുടെ അച്ഛനും അമ്മയും ഉണ്ട്.

ഡാന്‍സ് റിയാലിറ്റി ഷോയായ ഡിഫോര്‍ ഡാന്‍സിന്റെ അവതാരകയായിരുന്നു ഏറെക്കാലം പേളി മാണി. മിനി സ്ക്രീന്‍ താരം, നടി, യുട്യൂബര്‍, അവതാരിക തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച്‌ നില്‍ക്കുകയും സോഷ്യല്‍മീഡിയ ഇന്‍‌ഫ്ല്യൂവന്‍സര്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതുമായ താരമാണ് പേളി മാണി. ഏറെ നേരവും ഇപ്പോൾ കുഞ്ഞിനോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പേളി പറയുന്നത്.

വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ല്‍ 'ലുഡോ'യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്.

പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ'; മോഹൻലാലിനൊപ്പം തമിഴ് സൂപ്പർ താരവും ?

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ