ആരാധകർ പ്രതീക്ഷിക്കാത്ത ചിത്രം; ഒരു മോശം ദിവസത്തെ മനോഹരമാക്കിയ സൂരജ്, കുറിപ്പ്

By Web TeamFirst Published Aug 22, 2021, 1:53 PM IST
Highlights

ഏറെ നാളുകൾക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൂരജ്. 

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയായി മലയാളികൾക്ക് മുമ്പിലേക്കെത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയിൽ സുപ്രധാന വേഷമായ ദേവയായിട്ടായിരുന്നു സൂരജ് എത്തിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നാണ് പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്.  

ദിവസങ്ങൾക്ക് ശേഷം തന്റെ ആരോഗ്യ പ്രശ്നങ്ങളാണ് പരമ്പരയിൽ നിന്ന് മാറാൻ കാരണമെന്ന് വ്യക്തമാക്കി സൂരജ് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൂരജ്. ബസിൽ നിന്നുകൊണ്ട് സഞ്ചരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വലിയ കുറിപ്പോടെയാണ് തന്റെ ആ ദിവസത്തെ സംഭവം സൂരജ് വിവരിക്കുന്നത്.

സൂരജിന്റെ കുറിപ്പിങ്ങനെ...

സിംപ്ലിസിറ്റി കാണിക്കാൻ ആണ് ഇ ഫോട്ടോ അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് കുറച്ച് പേരെങ്കിലും വിചാരിക്കാം. എന്നാലല്ല ചില സാഹചര്യങ്ങൾ എന്നെ ഇവിടെ എത്തിച്ചു. ഓണം അല്ലേ പല സാധനങ്ങളും വാങ്ങണം എന്ന് അമ്മ പറഞ്ഞിട്ടും മടി പിടിച്ചിരുന്ന ഞാൻ രാവിലെ കാർ കൊണ്ട് ഇറങ്ങാം എന്ന് വിചാരിച്ചു. എന്തായാലും ഇന്നു രാവിലെ ആരെ കണികണ്ടത് എന്ന് അറിയില്ല എന്തായലും വണ്ടി ദാ ബ്രേക്കഡൌൺ. മുന്നിൽ തെളിഞ്ഞ മൂന്ന് ഓപ്ഷൻസിൽ  ടാക്സി ,ഓട്ടോ , ബസ്ഏതു തിരഞ്ഞ് എടുക്കണം എന്ന് തലപുകഞ്ഞ് ആലോചിച്ചു

ടാക്സി വിളിയടാ ടാക്സി എന്നു എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു... ടാക്സിക്ക് 350 -ഉം ഓട്ടോക്ക് 200 -ഉം. എന്നും കാറിൽ അല്ലേ യാത്ര എന്നാ പിന്നെ വഴിയിൽ കൂടെ ആടി പാടി ചീറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബസ്സിൽ ആയാലോ 25 രൂപയ്ക്ക് കാര്യം നടക്കും. ബസ്സിൽ മാത്രം കിട്ടുന്ന സന്തോഷങ്ങൾ പറഞ്ഞ് മനസ്സിനെ സുഖിപ്പിച്ചു. പിന്നല്ല...

അപ്പോ നിങ്ങൾ വീണ്ടും വിചാരിക്കും ഓ.. സിംപ്ലിസിറ്റി എന്ന്, എന്നാൽ അല്ല കുറേ നാള് ആയില്ലേ ബസ് കണ്ടിട്ട്... കൂടെ കൊവിഡും. സോ, ബസൽ ഒന്നും കയറണ്ടെ ബസ്സിൽ കയറാതത്തിന് വേറെ ഒരു കാരണം കൂടി ഉണ്ട് ശർദിൽ.

അങ്ങനെ കുറെ കാലത്തിനു ശേഷം നമ്മുടെ ബസ്സിൽ ഒന്ന് കയറി. സീറ്റ് ഉണ്ടായിരുന്നെങ്കിലും നിൽക്കാൻ ഉള്ള ഇഷ്ടം കാരണം ആടി ഉലഞ്ഞു കാറ്റും മുഖത്ത് തട്ടി അങ്ങ് കുറച്ച് നേരം നിന്നിട്ടാവാം ഇരിപ്പ് എന്ന് കരുതി കുറെ നേരം നിൽക്കുന്നത് ശരിരത്തിന് നല്ലത് അല്ലല്ലോ അതുകൊണ്ട് മാത്രം മുന്നിൽ പെട്ടെന്ന് വന്ന സീറ്റിൽ ചാടിക്കയറി അങ്ങ് ഇരുന്നു. എന്നോടാ കളി..

ഇരിക്കാൻ എങ്കിൽ ഡോർ സീറ്റ് തന്നെ വേണം കാറ്റും ചാറ്റലും പാട്ടും ഒക്കെ കേട്ട് അങ്ങ് വേറെ ഒരു ലോകത്തിൽ കുറച്ച് നേരം അല്ലേ ...  ബസിൽ  ഇരിക്കുമ്പോൾ  രണ്ട് കാര്യം തോന്നിയത് പറയാം. റോഡ് നിറച്ചും ബസ്സ് ആണ്...ഏത്രയും കഷ്ടപ്പെട്ടാണ് ഈ ബസ്സ്‌കാരു റോഡികൂടെ ബസു കൊണ്ടുപോകുന്നത് പാവങ്ങൾ...

കാറിൽ ഇരിക്കുമ്പോൾ പക്ഷേ ഈ സ്നേഹം ഒന്നും ഇല്ലാട്ടോ.. മുന്നിൽ ഉള്ള വണ്ടികളെ വെട്ടി മുന്നിൽ എത്തണം എന്ന തോന്നലുകൾ നമ്മുടെ ബസ്സ് മാത്രം മുന്നിൽ മതി എന്ന് വെപ്രാളം.. കാറിൽ പോകുമ്പോളോ അവരുടെ ബ്രേക്കും,  സ്പീഡും ഒക്കെ കാണുമ്പോൾ ദേഷ്യം പക്ഷേ ബസിൽ കയറിയലോ മറിച്ചും. ഈ കാറുകാര് എന്തൊക്കയോ കാണിക്കുന്നെ എന്ന അവസ്ഥ.

ഇങ്ങനെ ഉള്ള പല പല ആലോചനയും ചിന്തയും ആയി ഞൻ എന്റെ സ്ഥലത്ത് എത്തി. അപ്പോ നിങ്ങളും ആയി ഇത് ഷെയർ ചെയ്യണം എന്ന് തോന്നി സോ, കൂടെ വന്ന ആളിനോട് പറഞ്ഞു എടുക്കടാ ഒരു ഫോട്ടോ ക്യാമറാമാനോട് ഒപ്പം 350 രൂപയ്ക്ക് നടക്കുന്നകാര്യം 25 രൂപയിൽ നടത്തി ബാക്കി പോക്കറ്റിലും ഇട്ടു. Well done Sooraj well done

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!