ഓഫ് വൈറ്റില്‍ സ്റ്റൈലിഷായി മമ്മൂട്ടി; 'വേ​ഗം തിരിച്ചു വായോ'ന്ന് ആരാധകർ, ഫോട്ടോകൾ വൈറൽ

Published : May 29, 2025, 08:17 AM ISTUpdated : May 29, 2025, 08:25 AM IST
ഓഫ് വൈറ്റില്‍ സ്റ്റൈലിഷായി മമ്മൂട്ടി; 'വേ​ഗം തിരിച്ചു വായോ'ന്ന് ആരാധകർ, ഫോട്ടോകൾ വൈറൽ

Synopsis

ഫോട്ടോകൾ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 

സ്റ്റൈൽ സെൻസിന്റെ കാര്യത്തിൽ മമ്മൂട്ടിയോളം വലുതായി മറ്റാരെങ്കിലും മലയാള സിനിമയിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയകളിൽ വരുന്ന ഫോട്ടോകളിലും സിനിമകളിലുമൊക്കെയുള്ള കോസ്റ്റ്യൂസും ലുക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. തതവസരത്തിൽ നടന്റെ മുൻ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. 

ഇപ്പോഴിതാ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണിതെന്നാണ് സൂചന. ഓഫ് വൈറ്റ് വസത്രത്തിൽ സ്റ്റൈലിഷ് ആൻഡ് കൂൾ ലുക്കിലുള്ള മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. 'നിമിഷങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍' എന്ന് കുറിച്ചു കൊണ്ട് ബോസ്, കിങ് എന്നീ ഹാഷ്ടാ​ഗുകളുമായാണ് ഷാനി ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. 

ഫോട്ടോകൾ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇത് പുതിയ ഫോട്ടോകളാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 'വേ​ഗം തിരിച്ചു വായോ, ആ മാസ് എൻട്രിക്കായി കാത്തിരിക്കുന്നു,  73 ആണോ അതോ 37 ആണോ', എന്നിങ്ങനെയുള്ള കമന്റുകളും ധാരാളമാണ്. 

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡീനോ ഡ‍െന്നിസ്  സംവിധാനം ചെയ്ത ബസൂക്ക ഏപ്രിൽ 10ന് ആയിരുന്നു തിയറ്ററിലെത്തിയത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കിയത്.  മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !
ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ