'അതാണ് മാതൃത്വം എന്ന സവിശേഷ അനുഭവം'; ടീനേജിലുള്ള മക്കളുടെ അമ്മമാരെ കുറിച്ച് പൂർണിമ

Web Desk   | Asianet News
Published : Dec 17, 2020, 09:27 PM IST
'അതാണ് മാതൃത്വം എന്ന സവിശേഷ അനുഭവം'; ടീനേജിലുള്ള മക്കളുടെ അമ്മമാരെ കുറിച്ച് പൂർണിമ

Synopsis

മക്കൾക്കൊപ്പമുള്ള സുന്ദരമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പൂർണിമ ഇക്കാര്യം കുറിച്ചിരിക്കുന്നത്.  

ലയാളികളുടെ പ്രിയതാരമാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ് പൂർണിമ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുമുണ്ട്.  പ്രിയതമൻ ഇന്ദ്രജിത്തിന് പിറന്നാളാശംസ നേർന്നുകൊണ്ട് പങ്കുവെച്ച വീഡിയോ സൈബറിടത്തിൽ വൈറലായിരുന്നു. ഇപ്പോഴിതാ ടീനേജിലുള്ള മക്കളുള്ള അമ്മമാരുടെ മനസ്സിനെ പറ്റിയുള്ള ഒരു ഫാക്ട് പറഞ്ഞിരിക്കുകയാണ് നടി. മക്കൾക്കൊപ്പമുള്ള സുന്ദരമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പൂർണിമ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

'ഇപ്പോഴുള്ള തൻ്റെ ദിവസങ്ങൾ ഈ ചിത്രങ്ങൾ പറയും. എല്ലാ ദിവസവും ഓരോ നിമിഷങ്ങളും ഇങ്ങനെയാണ്. ഒരു പക്ഷേ എൻ്റേത് മാത്രമാവില്ലെന്നാണ് കരുതുന്നത്. ടീനേജിലുള്ള മക്കളുള്ള ഒട്ടുമിക്ക എല്ലാ അമ്മമാരുടെയും ജീവിതം ഇങ്ങനെ തന്നെയാകും. ഒരു ടീനേജറിലുണ്ടാകുന്ന അസ്വസ്ഥമായ ഹോർമോൺ സഞ്ചാരം നടക്കുന്ന സമയത്തൊക്കെ ഞങ്ങളുടെ വിവേകം നിലനിർത്താൻ ശ്രമിക്കുകയാണ് ഓരോ അമ്മമാരും!. ഒരു റീൽ ലൈഫിനേക്കാൾ ഭംഗിയായി യഥാർത്ഥ ജീവിതത്തിൻ്റെ ഫ്രെയിമിൽ അഭിനയിക്കുന്ന വ്യക്തിയാണ് ഞാനെന്ന് തോന്നുന്നുണ്ട്. ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സർവൈവ് ചെയ്യുന്നുണ്ട് എല്ലാ അമ്മമാരും, എന്നിട്ടും സൗമ്യ മുഖഭാവത്തോടെ ജീവിക്കുകയാണ് അവർ. അതാണ് മാതൃത്വം എന്ന സവിശേഷ അനുഭവം', പൂർണിമ കുറിച്ചു. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി