'അവളുടെ നന്ദിയുള്ള ലിസ്റ്റാണ് എന്‍റെ വലിയ സമ്മാനം', മകളെ കുറിച്ച് പൂര്‍ണിമ പറയുന്നു

Web Desk   | Asianet News
Published : Nov 26, 2020, 03:59 PM ISTUpdated : Dec 03, 2020, 06:23 PM IST
'അവളുടെ നന്ദിയുള്ള ലിസ്റ്റാണ് എന്‍റെ വലിയ സമ്മാനം', മകളെ കുറിച്ച് പൂര്‍ണിമ പറയുന്നു

Synopsis

പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. 

ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഇളയ മകള്‍ നക്ഷത്രയുടെ ഒരു കുറിപ്പാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. 

തന്‍റെ ജീവിതത്തിലെ ഓരോ കാര്യത്തിനും നന്ദി പറയുകയാണ് നക്ഷത്ര. അറിവുകള്‍ക്ക്, കുടുംബത്തിന്, തെറ്റുകള്‍ തിരുത്തുന്ന മനസിന്‍റെ ഒരു ഭാഗത്തിന് എല്ലാത്തിനും നക്ഷത്ര നന്ദി പറയുന്നു. മകളുടെ കടപ്പാടുകളുടെ ഈ പട്ടിക തന്‍റെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. തന്നോട് എല്ലാക്കാലത്തും ദയ കാണിച്ചിട്ടുള്ള ദൈവത്തോടും താരം നന്ദി പറയുകയും ചെയ്യുന്നു. 

പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട്. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും