'സലാറിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു' : സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രഭാസ്; കാരണം ഇതാണ്.!

Published : Jan 31, 2024, 08:16 AM IST
'സലാറിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു' : സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രഭാസ്; കാരണം ഇതാണ്.!

Synopsis

ബാഹുബലി പരമ്പരയ്ക്ക് ശേഷമുള്ള പ്രഭാസിന്‍റെ മിക്ക സിനിമകളും ബോക്‌സ് ഓഫീസിൽ തകർന്നിരുന്നു. അതിനാല്‍ സലാറിന്‍റെ വിജയം പ്രഭാസിനും ആരാധകര്‍ക്കും ഒരു പോലെ ആശ്വസമാണ് നല്‍കിയത്. 

ഹൈദരാബാദ്: സലാറിലൂടെ ഗംഭീര തിരിച്ചുവരവാണ് ബോക്സോഫീസില്‍ പ്രഭാസ്  നടത്തിയത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീൽ സംവിധാനം ചെയ്ത, ആക്ഷൻ പായ്ക്ക്ഡ് സിനിമ ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ 400 കോടിയിലധികം വാരിക്കൂട്ടി. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും, നെറ്റ്ഫ്ലിക്സിൽ സലാർ സ്ട്രീം ചെയ്യാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ ആഗോളതലത്തിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ബാഹുബലി പരമ്പരയ്ക്ക് ശേഷമുള്ള പ്രഭാസിന്‍റെ മിക്ക സിനിമകളും ബോക്‌സ് ഓഫീസിൽ തകർന്നിരുന്നു. അതിനാല്‍ സലാറിന്‍റെ വിജയം പ്രഭാസിനും ആരാധകര്‍ക്കും ഒരു പോലെ ആശ്വസമാണ് നല്‍കിയത്. ഇപ്പോള്‍ സിനിമയില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് പ്രഭാസ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ സിനിമകളില്‍ ഒന്നും പ്രഭാസ് അഭിനയിക്കുന്നില്ല. കല്‍കിയാണ് അവസാനം പ്രഭാസ് തീര്‍ത്ത ചിത്രം. 

സമീപകാല റിപ്പോർട്ടുകൾ പ്രകാരം പ്രഭാസ് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് പ്രഭാസുമായി അടുത്തൊരു ഒരു വൃത്തത്തെ ഉദ്ധരിച്ച് സലാറിന് ലഭിച്ച പ്രതികരണത്തിൽ പ്രഭാസ് ശരിക്കും ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. കരിയറിലെ തിരിച്ചടികൾക്ക് ശേഷമുള്ള പ്രതികരണം വളരെ സ്പെഷ്യലായി പ്രഭാസ് കാണുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

മാർച്ച് മാസം അവസാനം വീണ്ടും സിനിമ ഷൂട്ടിംഗിലേക്ക് തിരിച്ചുവരാനാണ് പ്രഭാസ് പദ്ധതിയിടുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണിനുമൊപ്പം നാഗ് അശ്വിന്‍റെ കൽക്കി 2898 എഡി, സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, മാളവിക മോഹനൻ, നിധി അഗർവാൾ എന്നിവർക്കൊപ്പമുള്ള മാരുതിയുടെ ദി രാജാ സാബ് എന്നിവയാണ് പ്രഭാസിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ മറ്റൊരു ശസ്ത്രക്രിയയ്ക്കായി പ്രഭാസ് യൂറോപ്പിലേക്ക് പോയേക്കുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

'എന്റെ ഭര്‍ത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം', വീഡിയോ പങ്കുവെച്ച് സ്വാസിക

അനുവാദം വാങ്ങി, പ്രതിഫലം നല്‍കിയാണ് മരിച്ച ഗായകരുടെ ശബ്ദം എഐ വഴി പുനസൃഷ്ടിച്ചത് ; വിശദീകരിച്ച് റഹ്മാന്‍

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത