'പകുതിപ്പേര്‍ വിറ്റുപോയി, ബാക്കിയുള്ളവര്‍ക്ക് പേടി': സഹപ്രവര്‍ത്തകരെക്കുറിച്ച് പ്രകാശ് രാജ്

Published : May 06, 2025, 02:37 PM IST
'പകുതിപ്പേര്‍ വിറ്റുപോയി, ബാക്കിയുള്ളവര്‍ക്ക് പേടി': സഹപ്രവര്‍ത്തകരെക്കുറിച്ച് പ്രകാശ് രാജ്

Synopsis

രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുന്നതിനാൽ ബോളിവുഡിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായി പ്രകാശ് രാജ്. 

ദില്ലി: തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നുപറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് നടന്‍ പ്രകാശ് രാജ്. കേന്ദ്ര ഭരണകക്ഷിയുടെ നയങ്ങൾക്കെതിരെ പലപ്പോഴും രൂക്ഷമായ വിമർശനം പ്രകാശ് രാജ് ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സംവാദത്തിൽ, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതിനാല്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുന്ന ബോളിവുഡിലെ രീതിയെക്കുറിച്ച് പ്രകാശ് രാജ് തുറന്നു പറഞ്ഞു. 

ദി ലാലന്റോപ്പിനോട് സംസാരിച്ച പ്രകാശ് രാജ്, വിയോജിപ്പുകൾ അടിച്ചമർത്താൻ സർക്കാർ അതിന്റെ അധികാരം ഉപയോഗിച്ചേക്കാമെങ്കിലും ജനങ്ങളെ ചിന്തിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കാനും അതിന്റെ റിലീസിനായി പോരാടാനും ചലച്ചിത്ര പ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം പറ‍ഞ്ഞു. 

“ഏതൊരു സര്‍വ്വാധിപത്യം പുലര്‍ത്തുന്ന സർക്കാരും ചർച്ചകൾ അനുവദിക്കില്ല. എന്നാല്‍ കലാകാരന്മാര്‍ക്കിടയില്‍ ഈ ചര്‍ച്ച വേണം. എന്നാല്‍ മാത്രമേ അവർ നിർമ്മിക്കുന്നത് ഏത് തരത്തിലുള്ള സിനിമകളാണ് എന്ന് അവര്‍ക്ക് സ്വയം അവബോധവും ഉണ്ടാകൂ. എങ്കില്‍ മാത്രമേ സിനിമ റിലീസ് ചെയ്യാൻ അവർ പോരാടാൻ തയ്യാറാകും. അതിന് പ്രതിരോധം ആവശ്യമാണ്.”

സഹപ്രവര്‍ത്തകര്‍ ഇത്തരക്കാരാണോ എന്ന ചോദ്യത്തിന് പ്രകാശ് രാജ് നല്‍കിയ മറുപടി ഇതായിരുന്നു “അവരിൽ പകുതിയും വിറ്റുപോയി, പകുതി പേർക്ക് ഭയമാണ്. എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ട്, അദ്ദേഹം എന്നോട് പറഞ്ഞു, 'പ്രകാശ് നിങ്ങൾക്ക് ശക്തിയുണ്ട്, നിങ്ങൾക്ക് സംസാരിക്കാം എനിക്ക് കഴിയില്ല’ എന്ന്.

നിങ്ങള്‍ പറഞ്ഞത് മനസ്സിലായെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് അദ്ദേഹത്തോട് ക്ഷമിക്കാൻ കഴിയില്ല. കാരണം ഭാവിയിൽ, ചരിത്രം എഴുതപ്പെടുമ്പോൾ, കുറ്റകൃത്യങ്ങൾ ചെയ്തവരോട് ക്ഷമിച്ചാലും. നിശബ്ദരായവരോട് അത് ക്ഷമിക്കില്ല. എല്ലാവരും ഉത്തരവാദികളാണ് ” പ്രകാശ് രാജ് പറഞ്ഞു. 

താന്‍ തെറ്റ് കണ്ടാല്‍ എതിര്‍ക്കും എന്നതിനാലും, ഞാന്‍ എല്ലാത്തിനോടും പ്രതികരിക്കും എന്നതിനാലുമാണ് താനിക്ക് ഹിന്ദി സിനിമയില്‍ അവസരം കുറയുന്നത് എന്ന സൂചനയും ഇതേ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു. സൂര്യയ്ക്കൊപ്പം റെട്രോ എന്ന ചിത്രത്തിലാണ് അവസാനമായി പ്രകാശ് രാജ് പ്രത്യക്ഷപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത