
മിനിസ്‌ക്രീനിലൂടെയും നൃത്തവേദികളിലൂടെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് പ്രീത പ്രദീപിന്റേത്. എന്നാല്‍ പ്രീത എന്നതിനേക്കാള്‍ 'മതികല' എന്ന് പറയുന്നതാവും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. 'മൂന്നുമണി' എന്ന പരമ്പരയിലെ 'മതികല' എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. ജനപ്രിയ പരമ്പരയായ പരസ്പരത്തിലും ശ്രദ്ധേയമായ വേഷം പ്രീത കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ 'ഉയരെ' അടക്കമുള്ള മികച്ച സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത ഇപ്പോഴിതാ ഏറ്റവും പുതിയ മനോഹരമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണിപ്പോള്‍.
പ്ലെയിന്‍ ഗ്രീന്‍ സാറ്റിന്‍ സാരിയോടൊപ്പം, സ്റ്റൈലിഷ് ട്രാന്‍സ്പരന്റ് ടൈപ്പ് ബ്ലാക് ബൗസുമാണ് പ്രീത ധരിച്ചിരിക്കുന്നത്. കൂടാതെ വസ്ത്രത്തിന് ചേരുന്ന തരത്തിലുള്ള ഹെയര്‍ ഡിസൈനും മനോഹരമായാണ് ചെയ്തിരിക്കുന്നത്. അരുണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കുവേണ്ടി പ്രീതയുടെ ഹെയര്‍ ഒരുക്കിയിരിക്കുന്നത് താരത്തിന്റെ സഹോദരിയായ പ്രിയ പ്രദീപാണ്. ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഗായത്രി ഡിസൈന്‍സാണ്. ഫോട്ടോ ഒരു രക്ഷയുമില്ല എന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. കൂടാതെ സ്റ്റാര്‍ മാജിക്കിലേക്ക് എപ്പോഴാണ് ഇനിയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.