'എന്റെ അത്ഭുത കഥകളിലെ രാഞ്ജി'; ഫോട്ടോഷൂട്ടുമായി കൺമണി

Published : Mar 23, 2021, 05:20 PM IST
'എന്റെ അത്ഭുത കഥകളിലെ രാഞ്ജി'; ഫോട്ടോഷൂട്ടുമായി കൺമണി

Synopsis

വളരെ പെട്ടെന്ന് പ്രേക്ഷക പ്രിയം നേടിയെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് പാടാത്തപൈങ്കിളി. വ്യത്യസ്തതയുള്ള കഥാവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. 

ളരെ പെട്ടെന്ന് പ്രേക്ഷക പ്രിയം നേടിയെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് പാടാത്തപൈങ്കിളി. വ്യത്യസ്തതയുള്ള കഥാവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരായി കഴിഞ്ഞു. കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ ആയിക്കഴിഞ്ഞു എന്ന് പറയാം.

പരമ്പരയിൽ കൺമണിയായി എത്തുന്നത് ടിക് ടോക്കിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ മോഹൻ ആണ്. സോഷ്യൽ മീഡിയയിലും സജീവമാണ് മനീഷ. പ്രിയപ്പെട്ട കൺമണി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ മനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിലും വേഷങ്ങളിലും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഒരു മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് മനീഷ പങ്കുവച്ചിരിക്കുന്നതത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി. എന്റെ കഥയിലെ രാജകുമാരി എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരക്കുന്നത്. നാടൻ ലുക്കിൽ അതിസാധാരണ പെൺകുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നതെങ്കിലും മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി എത്തി നേരത്തെ തന്നെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു.

 
ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പാടാത്തപൈങ്കിളി. തനിക്ക് നേരെ ഉയർന്ന ദുഷ്ട പ്രവർത്തികൾക്ക് മറുപടി നൽകുന്നതിലൂടെയാണ് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രധാന കഥാപാത്രമായ ദേവയുടെയും കൺമണിയുടെയും പ്രണയനിമിഷങ്ങളും പരമ്പര രസകരമായി വരച്ചുകാട്ടുകയാണിപ്പോൾ.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി