‘നീ ക്യാപ്റ്റനാകുന്നത് ഞങ്ങൾക്ക് സന്തോഷവും അഭിമാനവും‘; പൃഥ്വിക്കും അല്ലിക്കും സമ്മാനമയച്ച് സഞ്ജു സാംസൺ

Web Desk   | Asianet News
Published : Apr 12, 2021, 11:34 AM ISTUpdated : Apr 12, 2021, 11:40 AM IST
‘നീ ക്യാപ്റ്റനാകുന്നത് ഞങ്ങൾക്ക് സന്തോഷവും അഭിമാനവും‘; പൃഥ്വിക്കും അല്ലിക്കും സമ്മാനമയച്ച് സഞ്ജു സാംസൺ

Synopsis

രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമായി നൽകിയിരിക്കുന്നത്. 

പിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയുമായാണ്. ഇതിനിടയിൽ നടൻ പൃഥ്വിരാജിനും മകൾക്കും മത്സരത്തിന് മുന്നോടിയായി സമ്മാനമയച്ചിരിക്കുകയാണ് സഞ്ജു.

രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമായി നൽകിയിരിക്കുന്നത്. തന്റെയും അല്ലിയുടെയും പേരെഴുതിയ ജേഴ്സികളുടെ ചിത്രം പൃഥ്വിരാജ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 

“ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” എന്നാണ് പൃഥ്വി സമ്മാനങ്ങൾക്കൊപ്പം കുറിച്ചത്. 

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you...

Posted by Prithviraj Sukumaran on Sunday, 11 April 2021

സഞ്ജു 2013ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. ആദ്യ സീസണിൽ 11 കളിയിൽ 206 റൺസുമായി തുടക്കം. 2018ൽ 15 കളിയിൽ നേടിയ 441 റൺസാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ സഞ്ജു നേടിയത് 14 ഇന്നിംഗ്സിൽ 375 റൺസാണ്. ഐപിഎല്ലിൽ ആകെ 107 മത്സരങ്ങൾ കളിച്ച സഞ്ജു രണ്ട് സെഞ്ചുറിയും 13 അ‍ർധസെഞ്ചുറിയുമടക്കം 2584 റൺസ് നേടിയിട്ടുണ്ട്. 191 ബൗണ്ടറികളും 115 സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്