മാസ്കും കണ്ണടയും ധരിച്ച് പൃഥ്വിരാജിന്റെ മാസ് എൻട്രി; വീഡിയോ

Web Desk   | Asianet News
Published : Nov 14, 2020, 03:26 PM IST
മാസ്കും കണ്ണടയും ധരിച്ച് പൃഥ്വിരാജിന്റെ മാസ് എൻട്രി; വീഡിയോ

Synopsis

മാസ്കും കണ്ണടയും വച്ച് മാസ് ലുക്കിലാണ് പൃഥ്വി വീഡിയോയിൽ ഉള്ളത്. കാറിൽ നിന്നിറങ്ങി നേരെ കാരവാനിലേക്ക് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. 

'ദൃശ്യം 2'ന്‍റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്‍റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്‍റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ മഞ്ജു വാര്യരുടെ ലൊക്കേഷന്‍ വീഡിയോയായും പുറത്തെത്തി. ഇപ്പോഴിതാ ലൊക്കേഷനിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാസ്കും കണ്ണടയും വച്ച് മാസ് ലുക്കിലാണ് പൃഥ്വി വീഡിയോയിൽ ഉള്ളത്. കാറിൽ നിന്നിറങ്ങി നേരെ കാരവാനിലേക്ക് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. 

ടമാർ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോൾഡ് കേസ്. നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിങ്ങളിലാണ് പൃഥ്വി പൊലീസ് വേഷത്തിൽ എത്തി ആരാധകരെ അമ്പരപ്പിച്ചത്. പൂർണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക. ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് 'കോൾഡ് കേസ്'. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെതാണ് ചിത്രം. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്