ജിമ്മിൽ ഒന്നിച്ച് പയറ്റി 'സയീദ് മസൂദും ജതിൻ രാംദാസും'; ഇത് മൊയ്തീനും അപ്പുവുമല്ലേയെന്ന് ആരാധകർ

Web Desk   | Asianet News
Published : Jan 28, 2021, 01:06 PM IST
ജിമ്മിൽ ഒന്നിച്ച് പയറ്റി 'സയീദ് മസൂദും ജതിൻ രാംദാസും'; ഇത് മൊയ്തീനും അപ്പുവുമല്ലേയെന്ന് ആരാധകർ

Synopsis

ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് പൃഥ്വി പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

പ്രേക്ഷകർക്ക് കൗതുകമുള്ള ഒരു കാര്യമാണ് സിനിമയിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങൾ. അത്തരത്തിലൊരു സൗഹൃദമാണ് പൃഥ്വിരാജും ടൊവിനോ തോമസും തമ്മിലുള്ളത്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പൃഥ്വിയും ടൊവിനോയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ ജിം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് പൃഥ്വി പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.'സയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ചെത്തിയപ്പോൾ’, എന്നാണ് താരം കുറിച്ചത്. ‘ഇംഗ്ലിഷിൽ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വച്ചു’, എന്നായിരുന്നു ഇതേ ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചത്.

Zayed Masood and Jathin Ramdas hit the gym together! 🦉💪🏼 Tovino Thomas

Posted by Prithviraj Sukumaran on Wednesday, 27 January 2021

'ഇവർ എമ്പുരാന് വേണ്ടി ഒന്നിച്ചതാണെന്ന് കരുതല്ലേ, പല സിനിമകളിലായി രണ്ടുപേരും തിരക്കിലാണ്'എന്നാണ് പോസ്റ്റിന് ആരാധകരുടെ കമന്റ്. 'ഇത് മൊയ്തീനും അപ്പുവുമല്ലേ' എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും പങ്കുവച്ച് മണിക്കൂറിനുള്ളിൽ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. 

രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പൃഥ്വി ഇപ്പോൾ. പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമനയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മിന്നൽ മുരളി, കള, അന്വേഷിപ്പിൻ കണ്ടെത്തും, കാണെക്കാണെ, നാരദൻ, വാശി, വഴക്ക് എന്നിവയാണ് വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങൾ.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക