പൃഥ്വിയുടെ നായികയായിരുന്ന പ്രിയതാരത്തിന്റെ കുട്ടിച്ചിത്രം ഏറ്റെടുത്ത് ആരാധകർ

Published : Feb 27, 2021, 06:46 PM IST
പൃഥ്വിയുടെ നായികയായിരുന്ന പ്രിയതാരത്തിന്റെ കുട്ടിച്ചിത്രം ഏറ്റെടുത്ത് ആരാധകർ

Synopsis

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളുടെ തരംഗമാണ് ഇപ്പോഴെങ്ങും. ഓർമകൾ നിറഞ്ഞ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പ്രിയതാരം പങ്കുവച്ച കുട്ടിക്കാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളുടെ തരംഗമാണ് ഇപ്പോഴെങ്ങും. ഓർമകൾ നിറഞ്ഞ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പ്രിയതാരം പങ്കുവച്ച കുട്ടിക്കാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്.  'ഡേ വൺ മുതൽ തുടങ്ങിയ പോസിങ്ങാണ്' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിക്കുന്നത്. ഏറെ മുമ്പ് പങ്കുവച്ച ചിത്രം കുട്ടിച്ചിത്ര തരംഗത്തിലാണ് ഇപ്പോൾ വീണ്ടും തരംഗമാകുകയാണ്. കക്ഷി മറ്റാരുമല്ല, ഡാർവിന്റെ പരിണാമത്തിൽ പൃഥ്വിയുടെ നായികയായി എത്തിയ ചാന്ദ്‍നി ശ്രീധരൻ ആണ്.


ലാൽ ജോസ് വിധികർത്താവായി എത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളിലേക്ക് കടന്നുവന്ന താരമാണ് ചാന്ദിനി ശ്രീധരൻ. റെഹാന പേരുകളിലായിരുന്നു ആദ്യ കാലത്ത് താരം അറിയിപ്പെട്ടിരുന്നത്.  സിനിമയില്‍ സജീവമായതോടെ ചാന്ദ്‍നി എന്ന പേരിൽ കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്.

‘ഐന്തു ഐന്തു ഐന്തു (555)’ എന്ന തമിഴ് ചിത്രത്തിൽ 2013-ലാണ് അമേരിക്കന്‍ മലയാളിയായ ചാന്ദ്‍നി തുടക്കം കുറിച്ചത്.  തെലുങ്കിലും താരം അഭിനയിച്ചു. ഡാർവിന്റെ പരിണാമം, അള്ള് രാമേന്ദ്രൻ, കോംമ്രേഡ് ഇൻ അമേരിക്ക (CIA) എന്നിവയാണ് ചാന്ദ്‍നി ചെയ്‍ത മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ ചാന്ദ്‍നി നിരന്തരം ആരാധകർക്കായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി