ബുള്ളറ്റില്‍ ആറ്റിറ്റ്യൂഡ് ലുക്കില്‍ അശ്വതി : കയ്യടിച്ച് ആരാധകര്‍

By Web TeamFirst Published Feb 27, 2021, 6:34 PM IST
Highlights

സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതിയുടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട്. താരത്തിന്റെ പുതിയ ഇന്‍ട്രോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സംസാരവിഷയം.

'ഉപ്പും മുളകും' എന്ന പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്‍ടപ്പെടുന്നവരാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. ചിരിപ്പിച്ചു ചിന്തിപ്പിച്ചും മലയാളികളുടെ മനസില്‍ ഇടം നേടിയ പരമ്പരയില്‍ അടുത്തിടെയായിരുന്നു അശ്വതി പുതുമുഖ താരമായെത്തിയത്. പരമ്പരയില്‍ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ തുടക്കം. അഭിനയം തുടങ്ങി പെട്ടന്നുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. വീഡിയോ ജോക്കി ആയിട്ടായിരുന്നു അശ്വതി കരിയര്‍ ആരംഭിച്ചത്. സൂര്യ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകില്‍ അവസരം ലഭിക്കുന്നത്. പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച ജൂഹി റുസ്‍ത്‍കി പരമ്പരയില്‍ നിന്ന് വിട്ടു നിന്നതിന് ശേഷമെത്തിയ അശ്വതിയേയും മറ്റൊരു മികച്ച കഥാപാത്രമായി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതിയുടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട്. അശ്വതി ജിമ്മിലെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഇന്‍ട്രോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സംസാരവിഷയം. മരണമാസ് ലുക്കില്‍, ആറ്റിറ്റ്യൂഡ് ബുള്ളറ്റ് ഓടിച്ചുപോകുന്ന അശ്വതിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ആമിര്‍ എന്ന പുതിയ വെബ് സിരീസിന്റെ ഭാഗമായാണ് ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ അശ്വതി പങ്കുവച്ചിരിക്കുന്നത്. എ.ഡി.എന്‍ ഗോള്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ മാര്‍ച്ച് ഒന്ന് മുതലാണ് സിരീസ് പ്രീമിയര്‍ ചെയ്യുക.

സീരിയല്‍ താരങ്ങളെ അണിനിരത്തിയുള്ള എ.ഡി.എന്‍ ഗോള്‍ഡിന്റെ വെബ് സിരീസുകള്‍ മുന്നേയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആമിര്‍ എന്ന വെബ് സിരീസില്‍ അശ്വതിക്കൊപ്പം തട്ടീം മുട്ടീം പരമ്പരയിലെ പ്രധാന കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥ് പ്രഭുവും എത്തുന്നുണ്ട്.

click me!