പ്രതീക്ഷിക്കുന്നതും യാഥാര്‍ത്ഥ്യവും; സ്വിം സ്യൂട്ടില്‍ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Published : May 24, 2020, 12:57 PM ISTUpdated : May 24, 2020, 01:04 PM IST
പ്രതീക്ഷിക്കുന്നതും യാഥാര്‍ത്ഥ്യവും; സ്വിം സ്യൂട്ടില്‍ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Synopsis

പിങ്ക് സ്വിം സ്യൂട്ട് ധരിച്ചും ഷര്‍ട്ട് ധരിച്ചുമുള്ള ചിത്രങ്ങളാണ് ഇന്ന് പ്രിയങ്ക പങ്കുവച്ചത്. സണ്‍ ഗ്ലാസ് കൂടി ധരിച്ചതോടെ തീര്‍ത്തും ഹോട്ട് ലുക്ക് ആയിരിക്കുന്നു ചിത്രത്തില്‍ പ്രിയങ്ക. 

തന്‍റെ ഓരോ പ്രിയപ്പെട്ട നിമിഷവും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടി പ്രിയങ്ക ചോപ്ര ഒരിക്കലും മറക്കാറില്ല. ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളുടെ പരമ്പര  തന്നെയാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. 

ലോസ് ഏഞ്ചല്‍സിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്. പിങ്ക് സ്വിം സ്യൂട്ട് ധരിച്ചും ഷര്‍ട്ട് ധരിച്ചുമുള്ള ചിത്രങ്ങളാണ് ഇന്ന് പ്രിയങ്ക പങ്കുവച്ചത്. സണ്‍ ഗ്ലാസ് കൂടി ധരിച്ചതോടെ തീര്‍ത്തും ഹോട്ട് ലുക്ക് ആയിരിക്കുന്നു ചിത്രത്തില്‍ പ്രിയങ്ക. മറ്റൊരു ചിത്രത്തില്‍ മുഖത്ത് തൂവ്വാല വിരിച്ച് കിടക്കുന്ന പ്രിയങ്കയെയും കാണാം. പ്രതീക്ഷയും യാഥാര്‍ത്ഥ്യവും ( Expectation vs Reality) എന്ന ക്യാപ്ഷനിലാണ് താരം ചിത്രം പങ്കുവച്ചത്. 

രാജ്‍കുമാര്‍ റാവുവിനൊപ്പം ദ വൈറ്റ് ടൈഗറാണ് പ്രിയങ്കയുടെ അടുത്ത ചിത്രം. ഫര്‍ഹാന്‍ അക്തറിനും സൈറ വസീമിനുമൊപ്പമുള്ള സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവിലായി തിയേറ്ററിലെത്തിയ ചിത്രം. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക