പൂമയും അനുഷ്ക ശര്‍മ്മയുടെ ഇന്‍സ്റ്റയില്‍ വഴക്ക് ; അഭിപ്രായം പറഞ്ഞ് കോലിയും; 'ഇതൊക്കെ മറ്റൊരു നമ്പര്‍'

Published : Dec 20, 2022, 11:54 AM ISTUpdated : Dec 20, 2022, 01:39 PM IST
പൂമയും അനുഷ്ക ശര്‍മ്മയുടെ ഇന്‍സ്റ്റയില്‍ വഴക്ക് ; അഭിപ്രായം പറഞ്ഞ് കോലിയും; 'ഇതൊക്കെ മറ്റൊരു നമ്പര്‍'

Synopsis

അനുഷ്കയുടെ രോഷത്തോട് പ്രതികരിച്ചിരിക്കുകയാണ് പ്യൂമ ഇപ്പോള്‍. എന്തായാലും പ്യൂമയുടെ മറുപടി സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ദില്ലി: തന്റെ ചിത്രങ്ങൾ അനുവദനീയമില്ലാതെ ഉപയോഗിച്ചതിന് സ്‌പോർട്‌സ് വെയർ ബ്രാൻഡായ പ്യൂമയെ  തിങ്കളാഴ്ച നടി അനുഷ്ക ശര്‍മ്മ വിമര്‍ശിച്ചിരുന്നു.   സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെയും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയും അമ്പരപ്പിച്ച പ്രതികരണമാണ് നടി നടത്തിയത്. അനുഷ്കയുടെ രോഷത്തോട് പ്രതികരിച്ചിരിക്കുകയാണ് പ്യൂമ ഇപ്പോള്‍. എന്തായാലും പ്യൂമയുടെ മറുപടി സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

പ്യൂമ ഇന്ത്യ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു കരാർ പോലെ തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു. ചിത്രത്തിൽ "പ്യൂമ Xഅനുഷ്ക" എന്ന് എഴുതിയിട്ടുണ്ട് അതിൽ "confidential"എന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പ്യൂമ എഴുതി, " അനുഷ്‌കശർമ്മ, നമ്മുക്ക് കാര്യങ്ങള്‍ സെറ്റില്‍ ചെയ്യണം! കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണോ?"  

തുടർന്ന് നടി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേക്ക് അത് വീണ്ടും പോസ്റ്റ് ചെയ്യുകയും ""I'll sleep on it" എന്ന് മറുപടി നല്‍കിയിട്ടുണ്ട്.

ഇന്നലെ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അനുഷ്ക പ്യൂമയുടെ സെയില്‍ ഈവന്‍റ് പ്രൊമോട്ട് ചെയ്യുന്നതിനായി പങ്കിട്ട ചിത്രം റീപോസ്റ്റ് ചെയ്യുകയും എഴുതി, "ഹേയ്, പ്യൂമ പബ്ലിസിറ്റിക്കായി എന്റെ ഇമേജറി ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ അനുമതി വാങ്ങണമെന്ന് നിങ്ങൾക്കറിയില്ലെ. കാരണം ഞാൻ നിങ്ങളുടെ അംബാസഡർ അല്ല.- എന്ന് എഴുതിയിരുന്നു. 

പോസ്റ്റ് നീക്കം ചെയ്യാൻ പ്യൂമയോട് അനുഷ്ക ആവശ്യപ്പെടുകയും ചെയ്തു. അനുഷ്കയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ വിരാട് കോലിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. "ദയവായി ഇത് പ്യൂമ ഇന്ത്യ പരിഹരിക്കൂ" എന്ന് കോലി ഇന്‍സ്റ്റ സ്റ്റാറ്റസ് ഇട്ടു. 

എന്നാല്‍ ഇതൊക്കെ കണ്ട ഭൂരിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇതെല്ലാം ഓൺലൈനിൽ ആവേശം സൃഷ്ടിക്കാൻ ബ്രാൻഡ് ഉപയോഗിക്കുന്ന ഒരു പ്രൊമോഷണൽ തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. "പ്രമോഷൻ തന്ത്രം മികച്ചതാണ്," ഒരു ഉപയോക്താവ് പറഞ്ഞു.

രണ്ടാമത്തെയാൾ പറഞ്ഞു, "മാർക്കറ്റിംഗ് ഓൺ പോയിന്റ്." "പ്യൂമയുടെ മാർക്കറ്റിംഗ് ടീം >>> സൊമാറ്റോയുടെ മാർക്കറ്റിംഗ് ടീം" എന്ന് മറ്റൊരാൾ പറഞ്ഞു. "ഇതൊരു യഥാർത്ഥ പോരാട്ടമാണെന്ന് കരുതുന്നവർക്ക് 2 നിശബ്ദത പാലിക്കൂ"മറ്റൊരു ഇന്‍സ്റ്റ ഉപയോക്താവ് പറഞ്ഞു.

കാന്താര, പുഷ്പ, കെജിഎഫ് പോലുള്ള ചിത്രങ്ങള്‍ ബോളിവുഡിനെ നശിപ്പിക്കും: അനുരാഗ് കശ്യപ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത