ഈ 'പ്രതിഭ' മതിയാകുമോ എന്തോ ? അലൻസിയറെയും ഭീമൻ രഘുവിനെയും ട്രോളി രചന

Published : Sep 16, 2023, 07:00 PM ISTUpdated : Sep 16, 2023, 07:29 PM IST
ഈ 'പ്രതിഭ' മതിയാകുമോ എന്തോ ? അലൻസിയറെയും ഭീമൻ രഘുവിനെയും ട്രോളി രചന

Synopsis

അലൻസിയറുടെ 'പെൺപ്രതിമ' പരാമർശവും, ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസം​ഗം തീരുന്നത് വരെ ഒറ്റനിൽപ്പ് നിന്നതും ആണ് ചർച്ചകൾക്ക് ഇടയാക്കിയത്.

ഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം നടൻ അലൻസിയറും ഭീമൻ രഘുവും ആണ്. അതിന് കാരണമാകട്ടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയും. അവാർഡ് വേദിയിൽ അലൻസിയറുടെ 'പെൺപ്രതിമ' പരാമർശവും, ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസം​ഗം തീരുന്നത് വരെ ഒറ്റനിൽപ്പ് നിന്നതും ആണ് ചർച്ചകൾക്ക് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്. ഈ അവസരത്തിൽ രണ്ട് നടന്മാരെയും പരിഹസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. 

"എന്തൊരു നല്ല പ്രതിമ അല്ലെ...അയ്യോ പ്രതിമ അല്ല പ്രതിഭ !!! DigiArtsന്റെ കലാപ്രതിഭക്ക് ആശംസകൾ. AlencierLeyLopez ന് ഈ "പ്രതിഭ" മതിയാകുമോ എന്തോ!!!", എന്നാണ് രചന സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ഭീമൻ രഘുവിനെ അവാർഡ് ആയി ചിത്രീകരിച്ചിരിക്കുന്ന ആർട്ടും രചന പങ്കുവച്ചിട്ടുണ്ട്. ഡിജി ആര്‍ട്ട് ആണ് ഈ കാര്‍ട്ടൂണ്‍ ചെയ്തിരിക്കുന്നത്.

രചനയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 'രചന വെല്‍ ഡണ്‍, അലൻസിയറിന് ഇപ്പോ സന്തോഷം ആയില്ലേ', എന്നിങ്ങനെയാണ് കമന്‍റുകള്‍. അതേസമയം, രചനയെ വിമര്‍ശിച്ച് കൊണ്ടും കമന്‍റുകള്‍ വരുന്നുണ്ട്. എന്തായാലും രചന പങ്കുവച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 

ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്പെഷ്യൽ ജൂറി പരാമര്‍ശം ആയിരുന്നു അലന്‍സിയറിന് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആയിരുന്നു നടന്‍റെ വിവാദ പരാമര്‍ശം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞിരുന്നു. പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു. പിന്നാലെ താന്‍ പറഞ്ഞത് സ്ത്രീവിരുദ്ധതയല്ലെന്ന് പറഞ്ഞ് അലന്‍സിയര്‍ രംഗത്ത് എത്തിയിരുന്നു. 

ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് കൂറു മാറിയിട്ടില്ല, ആ​ഗ്രഹം മമ്മൂക്കയുടെ രാഷ്ട്രീയം: ജഗദീഷ്

ഇതേവേദിയല്‍ മുഖ്യമന്ത്രി പിണറായി പ്രസംഗിച്ച 15മിനിറ്റാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. ബഹുമാന സൂചകമായാണ് അങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രിയെ തന്‍റെ പിതാവിന് തുല്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ വന്‍ ട്രോളുകളാണ് ഉയര്‍ന്നത്. നമ്മള്‍ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല്‍ ‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തന്‍റെ കുടുംബം പഠിപ്പിച്ചിട്ടുള്ളതെന്നാണ് ട്രോളുകളോട് നടന്‍ പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത