69ാം വയസ്സിലും എന്തൊരു എനര്‍ജി! രഹസ്യം വെളിപ്പെടുത്തി രജനികാന്ത്

Web Desk   | Asianet News
Published : Jan 04, 2020, 05:51 PM IST
69ാം വയസ്സിലും എന്തൊരു എനര്‍ജി! രഹസ്യം വെളിപ്പെടുത്തി രജനികാന്ത്

Synopsis

തന്‍റെ ഫിറ്റ്നസിന്‍റെയും എനര്‍ജിയുടെയും രഹസ്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കേട്ടാല്‍ സിംപിളായി തോന്നുമെങ്കിലും സംഗതി പവര്‍ഫുളാണ്. 

69 വയസ്സായി തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്. എന്നാല്‍ ആ സ്റ്റൈലും അഴകും എന്തിന് എനര്‍ജി പോലും ഈ സൂപ്പര്‍സ്റ്റാറിനെ വിട്ട് എവിടെയും പോയിട്ടില്ല. ഇത് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ദര്‍ബാറിലെ ട്രെയിലറും സോംഗ് ടീസറുമൊക്കെ അടിവരയിടുന്നത്. 

തന്‍റെ ഫിറ്റ്നസിന്‍റെയും എനര്‍ജിയുടെയും രഹസ്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കേട്ടാല്‍ സിംപിളായി തോന്നുമെങ്കിലും സംഗതി പവര്‍ഫുളാണ്. 

എന്‍റെ ഈര്‍ജത്തിനും സന്തോഷത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്‍റെ വിശ്വാസത്തോടാണ്.  കുറച്ച് മാത്രം പ്രതീക്ഷിക്കുക, ആവശ്യത്തിന് മാത്രം കഴിക്കുക, സാധാരണമായി ഉറങ്ങുക, നന്നായി വ്യായാമം ചെയ്യുക, കുറച്ച് മാത്രം സംസാരിക്കുക'' - രജനികാന്ത് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യങ്ങള്‍ പറഞ്ഞു. 

ജനുവരി 9നാണ് ദര്‍ബാര്‍ റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ഹൈദരാബാദില്‍ നടത്തിയ പ്രീറിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്ക് ഭാഷയില്‍ സംസാരിച്ചാണ് അദ്ദേഹം ആരാധകരെ ഞെട്ടിച്ചത്. തന്‍റെ മൊഴിമാറ്റ ചിത്രങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച തെലുങ്ക് പ്രേക്ഷകരോട് അദ്ദേഹം നന്ദി പറഞ്ഞു. പരിപാടിക്കെത്തിയവരോടെല്ലാം സൂക്ഷിച്ച് വാഹനമോടിക്കണമെന്ന നിര്‍ദ്ദേശം കൂടി അദ്ദേഹം നല്‍കി. 

രജനികാന്തിനൊപ്പം നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. സുനില്‍ ഷെട്ടി, നിവേദ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍