'ക്ഷത്രിയരെ അപമാനിച്ചു, ആ വാക്ക് നീക്കിയില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും': പുഷ്പ 2വിന് ഭീഷണി

Published : Dec 10, 2024, 05:56 PM IST
'ക്ഷത്രിയരെ അപമാനിച്ചു, ആ വാക്ക് നീക്കിയില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും': പുഷ്പ 2വിന് ഭീഷണി

Synopsis

പുഷ്പ 2 ചിത്രത്തിൽ ക്ഷത്രിയ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് കർണി സേന നേതാവ് രാജ് ഷെഖാവത്ത്. 

ജയ്പൂര്‍: പുഷ്പ 2 ചിത്രത്തിനെതിരെ ഭീഷണിയുമായി രജപുത്ര നേതാവ് രാജ് ഷെഖാവത്ത് രംഗത്ത്.  'ക്ഷത്രിയ' സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ചാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവായ ഷെഖാവത്ത് രംഗത്ത് എത്തിയത്.  

‘പുഷ്പ 2’ൽ ‘ഷെഖാവത്ത്’ എന്ന നെഗറ്റീവ് റോളാണ് ഉള്ളത്, ക്ഷത്രിയരെ അപമാനിക്കുന്ന രീതിയാണ് ഇത്. ഇതിനെതിരെ കർണി സൈനികര്‍ രംഗത്ത് ഇറങ്ങണം സിനിമയുടെ നിർമ്മാതാവിന് തല്ല് കിട്ടണം എന്നും ഷെഖാവത്ത് എക്സിലിട്ട പോസ്റ്റില്‍ പറയുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പ്രതിനായകന്‍റെ പേര് ബൻവർ സിംഗ് ഷെഖാവത്ത് എന്നാണ്. 

ചിത്രത്തിലെ‘ഷെഖാവത്ത്’ എന്ന വാക്ക് പലയിടത്തും അധിക്ഷപം പോലെയാണ് ഉപയോഗിക്കുന്നത് ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന്  നിർമ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു.

"ഈ സിനിമ ക്ഷത്രിയരെ കടുത്ത അവഹേളനമാണ് ചെയ്‌തത്. 'ഷെഖാവത്' സമുദായത്തെ മോശമായി ചിത്രീകരിക്കുകയാണ് ഇതില്‍. സിനിമ രംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ക്ഷത്രിയരെ അപമാനിക്കുന്നത് തുടരുകയാണ്" എക്സില്‍ പോസ്റ്റ് ചെയ്ത  രാജ് ഷെഖാവത്ത്  പറഞ്ഞു.

"സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ നിന്ന് 'ഷെഖാവത്' ഉപയോഗിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ കർണി സേന അവരെ വീട്ടില്‍ കയറി തല്ലുമെന്നും രാജ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.

അതേസമയം അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തത് മുതൽ തുടര്‍ച്ചയായ 'ഹൗസ്ഫുൾ' ഷോകളാണ് രാജ്യമെങ്ങും കാണുന്നത്. 

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. 

"ഇത് നമ്മുടെ ചേട്ടന്‍ പാണ്ഡ്യ അല്ലെ...": പുഷ്പ 2 വില്ലനെ കണ്ട് ഞെട്ടി ആരാധകര്‍, ട്രെന്‍റിംഗ് !

അമ്പോ വൻമരങ്ങള്‍ വീഴുന്നു ! പുഷ്പരാജിന് മുന്നിൽ അടിയറവ് പറഞ്ഞ് കൽക്കിയും; ഹിന്ദിയിൽ സർവ്വകാല റെക്കോർഡ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത