രാംചരണിനും ഭാര്യയ്ക്കും എതിരെ പരാമര്‍ശം: യുവാവിനെതിരെ ആക്രമണം

Published : May 16, 2023, 06:54 PM IST
രാംചരണിനും ഭാര്യയ്ക്കും എതിരെ പരാമര്‍ശം: യുവാവിനെതിരെ ആക്രമണം

Synopsis

സുനിഷ്ഠ് എന്നായിരുന്നു ഇയാളുടെ പേര്. എന്നാല്‍ സുനിഷ്ഠിനെ അടുത്തിടെ അയാളുടെ ഫ്ലാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. 

ഹൈദരാബാദ്: മുംബൈ: ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ വ്യക്തിയാണ് രാം ചരണ്‍. രാം ചരണും ഭാര്യ  ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. ടോളിവുഡിലെ തന്നെ മികച്ച കപ്പിള്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

അടുത്തിടെ ഇവരെക്കുറിച്ച് അടുത്ത സുഹൃത്ത് എന്ന് അവകാശപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഒരു യുവാവ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഉപാസന എന്റെ സുഹൃത്താണ്.  ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്‍റെ സുഹൃത്താണ് ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്- ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു ഏറെ ട്രോളും ലഭിച്ചിരുന്നു. 

സുനിഷ്ഠ് എന്നായിരുന്നു ഇയാളുടെ പേര്. എന്നാല്‍ സുനിഷ്ഠിനെ അടുത്തിടെ അയാളുടെ ഫ്ലാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് അതിക്രമം. ഇയാളെ ഒരു കൂട്ടം ഫാന്‍സ് കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

അതേ സമയം ഈ വീഡിയോ വൈറലായതിന് പിന്നാലെ പലരും ഇതിനെതിരെ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരാളെ കായികപരമായി നേരിടുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്. ഒപ്പം തന്നെ ഇത്തരം കാര്യത്തിന് നിയമപരമായ നടപടിയാണ് വേണ്ടത് എന്നാണ് പലരും പറയുന്നത്. 

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ടിനി ടോം സ്വന്തം മകനെ അല്‍പ്പമെങ്കിലും വിശ്വസിക്കുക: സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക