
മുംബൈ: സന്ദീപ് റെഡ്ഡി വംഗയുടെ വരാനിരിക്കുന്ന ചിത്രമായ 'സ്പിരിറ്റി'ൽ പ്രഭാസിന്‍റെ നായികയായി നടി തൃപ്തി ദിമ്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ തൃപ്തി ദിമ്രിയെ ചിത്രത്തിൽ തെരഞ്ഞെടുത്തുതിന് സംവിധായകന്‍ വംഗയെ ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ പ്രശംസിച്ചു.
രാം ഗോപാല്‍ വര്‍മ്മ എക്‌സിൽ ഇട്ട പോസ്റ്റ് ഇങ്ങനെയാണ് “ഹേയ് സന്ദീപ് റെഡ്ഡി വംഗ. അതിശയകരമായ അവരുടെ സ്‌ക്രീൻ സാന്നിധ്യവും അനിമലിലെ പ്രകടനവും കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ തീരുമാനം വലിയ അഭിനന്ദനം അര്‍ഹിക്കുന്ന. അഭിനന്ദനങ്ങൾക്കപ്പുറത്തേക്ക് അവര്‍ (തൃപ്തി) ബോളിവുഡിലെ അടുത്ത വലിയ സംഭവമാകും" സംവിധായകന്‍ എഴുതി.
അര്‍ജുന്‍ റെഡ്ഡിയിലൂടെയും അനിമലിലൂടെയുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രഭാസ് ആണ്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായികയായി തൃപ്തിയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ ആദ്യത്തെ കാസ്റ്റ് പ്രഖ്യാപനമാണ് ഇത്.
അതേ സമയം ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണിനെ ആയിരുന്നു. പിന്നീട് സംവിധായകന്‍ തന്നെ ദീപികയെ പുറത്തായി എന്നതായിരുന്നു വാര്‍ത്ത. ദീപിക മുന്നോട്ടു വച്ചിരിക്കുന്ന വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ നായികാ വേഷത്തിലേക്ക് മറ്റൊരു താരത്തെ നോക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൃപ്തിയെ ഹീറോയിനായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചതോടെ. ഏറെ കൗതുകം ഉണര്‍ത്തുന്ന കോമ്പിനേഷന്‍ ആണ് ചിത്രത്തിലൂടെ യാഥാര്‍ഥ്യമാകാനിരിക്കുന്നത്. 2017 ല്‍ അരങ്ങേറ്റം കുറിച്ച്, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബോളിവുഡ് നടിയാണ് തൃപ്തി.
സന്ദീപ് റെഡ്ഡി വാംഗയുടെ അനിമലില്‍ ഉള്‍പ്പെടെ തൃപ്തി ചെയ്ത വേഷങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സന്ദീപിന്‍റെ തന്നെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ തൃപ്തി എത്തുന്നതിനെ സമൂഹമാധ്യമങ്ങളില്‍ ഭൂരിഭാഗം സിനിമാപ്രേമികളും ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.