'അദ്ദേഹം സ്ത്രീ വിഷയത്തില്‍ തല്‍പരനാണെന്ന് നിരവധി പേർ പറഞ്ഞു, നെ​ഗറ്റീവ് കമന്റിടുന്നത് അവര്‍..'

Published : Oct 11, 2023, 09:47 PM ISTUpdated : Oct 11, 2023, 09:51 PM IST
'അദ്ദേഹം സ്ത്രീ വിഷയത്തില്‍ തല്‍പരനാണെന്ന് നിരവധി പേർ പറഞ്ഞു, നെ​ഗറ്റീവ് കമന്റിടുന്നത് അവര്‍..'

Synopsis

രാം ​ഗോപാൽ വർമയെ കുറിച്ച് ശ്രീലക്ഷ്മി. 

താനും നാളുകൾക്ക് മുൻപ് സംവിധായകൻ രാം ​ഗോപാൽ വർമ ഒരു പെൺകുട്ടിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റേത് ആയിരുന്നു ഈ ഫോട്ടോ. പിന്നീട് ശ്രീലക്ഷ്മിയുടെ പല വീഡിയോകളും രാം ​ഗോപാൽ വർമ ഷെയർ ചെയ്തിരുന്നു. ഇത് സ്ഥിരമായതോടെ ട്രോളുകളും വന്നു. ശ്രീലക്ഷ്മിയോട് ഒന്ന് സൂക്ഷിച്ചോളണം എന്ന തരത്തിലും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ സംവിധായകൻ ശ്രീലക്ഷ്മിയെ വിളിക്കുകയും സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ രാം ​ഗോപാൽ വർമയെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

"സാർ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എനിക്ക് കമന്റ് ചെയ്തിരുന്നു. കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെ​ഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാൻ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനം ആണ്. വളരെ ഒഫീഷ്യൽ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആർക്കും അറിയാത്തൊരു കാര്യമുണ്ട്. എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോസ് ആയാലും വീഡിയോസ് ആയാസും ഷെയർ ചെയ്യുന്നത്.  കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്‌സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈം​ഗിക ദാരിദ്ര്യം എന്നെ ഞാൻ അതിനെ പറയുള്ളൂ. കൂടുതലും സ്ത്രീകളാണ് നെ​ഗറ്റീവ് കമന്റിടുന്നത്. ഞാൻ എന്റെ ശരീരത്തിൽ കോൺഫിഡന്റ് ആണ്. നേരത്തെ ഞാൻ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വൺ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എന്റെ ശരീരത്തിൽ ഞാൻ വളരെ കോൺഫിഡന്റ് ആണ്", എന്ന് ശ്രീലക്ഷ്മി പറയുന്നു. ബിഹൈന്‍ഡ് വുഡ്സിനോട് ആയിരുന്നു പ്രതികരണം. മലയാള സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.

  ഒന്നിന് പുറകെ മറ്റൊന്ന്, കഷ്ടകാലങ്ങൾക്ക് അവസാനമില്ലാതെ 'സാന്ത്വനം' വീട്- റിവ്യു

അതേസമയം, മഞ്ഞ സാരി ധരിച്ചുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ രാം ​ഗോപാൽ വർമ തന്റെ ഓഫീസിന്റെ ചുമരിൽ പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട്. രാം ​ഗോപാൽ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നതും. അഘോഷ് വൈഷ്ണവ് എന്ന ഫോട്ടോ​ഗ്രാഫർ ആണ് ശ്രീലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത