ചുമ നിസാരക്കാരനല്ല, സ്‌കാനിങിന് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്: ബീന ആന്റണി

Published : Oct 11, 2023, 08:13 PM ISTUpdated : Oct 11, 2023, 08:53 PM IST
ചുമ നിസാരക്കാരനല്ല, സ്‌കാനിങിന് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്: ബീന ആന്റണി

Synopsis

ആശുപത്രി കിടക്കയിൽ നിന്നുമുള്ള വീഡിയോ ആണ് ബീന ആന്റണി പങ്കുവച്ചിരിക്കുന്നത്.

ചെറുപ്രായത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ നടിയാണ് ബീന ആന്റണി. ദൂരദർശൻ സീരിയലുകളിലൂടെ ശ്രദ്ധനേടിയ ബീന, ഇതിനോടകം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളും പരമ്പരകളുമാണ്. സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതം ഇന്നും ഇടതടവില്ലാതെ മുന്നോട്ട് കൊണ്ടു പോവുകയാണ് ബീന. വില്ലത്തി ആയിക്കോട്ടെ, അമ്മ ആയിക്കോട്ടെ ഏത് വേഷവും ബീനയുടെ കയ്യിൽ ഭദ്രം. സമൂഹമാധ്യമങ്ങളിൽ സജീവമായ ബീന തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ബീന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  

ആശുപത്രി കിടക്കയിൽ നിന്നുമുള്ള വീഡിയോ ആണ് ബീന ആന്റണി പങ്കുവച്ചിരിക്കുന്നത്. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ബീന വ്യക്തമാക്കുന്നുണ്ട്. തുടരെ ഉള്ള ചുമ ആയിരുന്നുവെന്നും ആശുപത്രിയിൽ വന്ന് സ്കാൻ ചെയ്തപ്പോഴാണ് ന്യുമോണിയ ആണെന്ന് മനസിലായതെന്നും ബീന ആന്റണി പറയുന്നു. 

ആരാണ് ആലൻ അലക്സാണ്ടർ ? ഡോണോ? ; വന്‍ കാന്‍വാസില്‍ 'ബാന്ദ്ര', പുത്തന്‍ അപ്ഡേറ്റ്

"നല്ല മുട്ടൻ പണി കിട്ടി. ചേച്ചി ന്യുമോണിയ ആയിരിക്കും എന്ന് പലരും എനിക്ക് കമന്റ് ചെയ്തിരുന്നു. അപ്പോഴേ ഞാൻ അയ്യോ എന്ന് പറഞ്ഞു. കാരണം ഒരു ന്യുമോണിയ വന്ന ദിവസങ്ങൾ ആലോചിക്കുമ്പോൾ, ഭീകരമായിരുന്നു. എന്തായാലും പിന്നെയും ന്യുമോണിയ വില്ലൻ ചെറുതായിട്ടൊന്ന് കടാക്ഷിച്ചിരിക്കയാണ്. അഞ്ച് ദിവസം റെസ്റ്റ് ആണ്. വലിയ കുഴപ്പമൊന്നും ഇല്ല. സ്വയം കുറച്ചു നാൾ ആന്റിബയോട്ടിക്സ് എടുത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ആശുപത്രിയിൽ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഉടനെ പ്രശ്നം ആണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു. ഇപ്പോഴത്തെ ചുമ ആരും അങ്ങനെ നിസാരമായി കാണരുത്. സ്വയം പൊടികൈകൾ ചെയ്യാനും നിക്കരുത്. വേ​ഗം തന്നെ ഡോക്ടറെ കാണണം. സി ടി സ്കാൻ എടുത്തപ്പോഴാണ് ന്യുമോണിയയുടെ കാര്യം അറിഞ്ഞത്. എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം. എന്തായാലും ഞാൻ കുറച്ചുനാൾ റസ്റ്റ് എടുക്കട്ടെ", എന്നാണ് ബീന ആന്റണി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത