'ഈ മാസ്ക് വച്ച് മരണവീട്ടില്‍ പോകല്ലേ'; രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക്

Published : May 19, 2020, 03:51 PM ISTUpdated : May 19, 2020, 04:38 PM IST
'ഈ മാസ്ക് വച്ച് മരണവീട്ടില്‍ പോകല്ലേ'; രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക്

Synopsis

മെഡിക്കല്‍ മാസ്ക് ഉപയോഗിക്കൂ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. എന്നാല്‍ മരണ വീട്ടിൽ ഒന്നും ഈ മാസ്ക് വച്ച് പോകരുതെന്നാണ് ആരാധകരിലൊരാളുടെ കമന്‍റ്. 

കൊവിഡ് വ്യാപിച്ചതോടെ മാസ്ക് ഇടാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ മാസ്കുകള്‍ കിട്ടാനില്ലായിരുന്നെങ്കിലും മൂന്നാം ഘട്ടത്തിന്‍റെ അവസാനമായതോടെ വെറൈറ്റി മാസ്കുകളുടെ ചാകരയാണ്. ഏത് നിറത്തിലും ഡിസൈനുകളിലും മാസ്ക് ലഭിക്കുന്നുണ്ട്. മാസ്ക് നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നതും. എന്നാല്‍ അതുക്കുംമേലെയാണ് പിഷാരടിയുടെ മാസ്ക്. 

തന്‍റെ ചിത്രകൊണ്ടുതന്നെയുള്ള മാസ്കുണ്ടാക്കി അതാണ് പിഷാരടി ധരിച്ചിരിക്കുന്നത്. എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അടക്കമുള്ളവര്‍ വന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോക്ക് താഴെ പിഷാരടിക്ക് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ മാസ്ക് ഉപയോഗിക്കൂ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. എന്നാല്‍ മരണ വീട്ടിൽ ഒന്നും ഈ മാസ്ക് വച്ച് പോകരുതെന്നാണ് ആരാധകരിലൊരാളുടെ കമന്‍റ്. 
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക