"എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു": സോനം കപൂറിനോടും ദുല്‍ഖറിനോടും മാപ്പ് പറഞ്ഞ് റാണ

Published : Aug 15, 2023, 04:18 PM IST
"എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു":  സോനം കപൂറിനോടും ദുല്‍ഖറിനോടും മാപ്പ് പറഞ്ഞ് റാണ

Synopsis

എന്നാല്‍ എക്സില്‍ ഇട്ട പുതിയ പോസ്റ്റില്‍ റാണ തന്‍റെ വാചകങ്ങളില്‍ വ്യക്തത വരുത്തുകയും സോനത്തിനും, ദുല്‍ഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. 

ഹൈദരാബാദ് : അടുത്തിടെ നടി സോനം കപൂറിനെ സംബന്ധിച്ച് നേരിട്ടല്ലാതെ നടത്തിയ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച്  നടന്‍ റാണ ദഗ്ഗുബതി. ഹൈദരാബാദിൽ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്‍ പരിപാടിയിലാണ് റാണ സോനത്തിന്റെ പേര് പറയാതെ ഒരു ‘ബോളിവുഡ് നായിക’സിനിമയുടെ സെറ്റില്‍ നടൻ ദുൽഖർ സൽമാന്റെ സമയം പാഴാക്കിയെന്ന് പറഞ്ഞത്. എന്നാല്‍ ഇത് സോനം കപൂറാണ് എന്ന കീതിയില്‍ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ വന്നിരുന്നു. ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിരുന്നത്. 

എന്നാല്‍ എക്സില്‍ ഇട്ട പുതിയ പോസ്റ്റില്‍ റാണ തന്‍റെ വാചകങ്ങളില്‍ വ്യക്തത വരുത്തുകയും സോനത്തിനും, ദുല്‍ഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. " എന്‍റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്‍റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കള്‍ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഞാന്‍ ശരിക്കും ക്ഷമ ചോദിക്കുന്നു"  റാണ ദഗ്ഗുബതി പറയുന്നു. 

"സോനത്തിനോടും ദുല്‍ഖറിനോടും ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയാണ് ഈ സന്ദര്‍ഭത്തില്‍. ഇരുവരും വളരെ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്ന വ്യക്തികളാണ്. എന്‍റെ പ്രസ്താവന സംബന്ധിച്ച തെറ്റിദ്ധാരണകളെ എന്‍റെ ഈ വിശദീകരണം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - റാണ കൂട്ടിച്ചേര്‍ത്തു. 

കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ഇവന്‍റിലാണ് റാണ ഇപ്പോള്‍ വിവാദമായ പ്രസ്താവന നടത്തിയത്. “ദുൽഖർ ആക്ടിംങ് സ്കൂളിലെ എന്റെ ജൂനിയറായിരുന്നു. ഞങ്ങൾ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്യുന്നു അതിന്‍റെ നിർമ്മാതാക്കൾ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിംഗ്. ദുൽഖറിനെ കാണാനാണ് ഞാൻ അവിടെ പോയിരുന്നു.

അവൻ സ്‌പോട്ട് ബോയ്‌ക്കൊപ്പം മൂലയിൽ നിൽക്കുമ്പോൾ, ആ സിനിമ ചെയ്യുന്ന ഒരു വലിയ ഹിന്ദി നായിക തന്‍റെ ഭർത്താവുമായി ലണ്ടനിൽ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോൺ സംഭാഷണത്തിലായിരുന്നു. അവളുടെ ഈ ശ്രദ്ധക്കുറവ് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. അത് ചിത്രത്തിന്‍റെ സെറ്റിലുള്ളവര്‍ക്കും ആശങ്കയായി. എന്നാല്‍ കാര്യങ്ങള്‍ എല്ലാം നേരയാക്കി, വളരെ ആത്മാര്‍ത്ഥതയോടെ വളരെ സഹിച്ചാണ് ദുല്‍ഖര്‍ അവിടെ പണിയെടുത്തത്. എന്നാല്‍ ആ സംഭവം ഞാന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളെ അറിയിച്ചിരുന്നു" - റാണ പറഞ്ഞു. 

അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു; സന്തോഷം പങ്കുവച്ച് താരം

ധനുഷിന്‍റെ 51മത്തെ ചിത്രത്തില്‍ അപ്രതീക്ഷിത നായിക.!

Asianet News Live

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത