അന്ന് വീണ പേര് 'കാസനോവ', ഇപ്പോള്‍ പേര് ചതിയന്‍: രണ്ട് പ്രമുഖ നടിമാരെ ഡേറ്റ് ചെയ്ത അനുഭവം പറഞ്ഞ് രണ്‍ബീര്‍

Published : Jul 23, 2024, 08:02 AM ISTUpdated : Jul 23, 2024, 08:06 AM IST
അന്ന് വീണ പേര് 'കാസനോവ', ഇപ്പോള്‍ പേര് ചതിയന്‍: രണ്ട് പ്രമുഖ നടിമാരെ ഡേറ്റ് ചെയ്ത അനുഭവം പറഞ്ഞ് രണ്‍ബീര്‍

Synopsis

നിഖിൽ കാമദിന്‍റെ പീപ്പിൾ ബൈ ഡബ്ല്യുടിഎഫ് എന്ന ടോക്ക് ഷോയിലാണ് താരം ഇത് പറയുന്നത്. 

മുംബൈ: ആലിയ ഭട്ടിനെ വിവാഹം കഴിക്കുന്നതിന് മുമ്പുള്ള പ്രണയബന്ധങ്ങളുടെ പേരിൽ പലപ്പോഴും വിവാദത്തിലായിട്ടുണ്ട് നടന്‍ രണ്‍ബീര്‍ കപൂര്‍. ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും താരം ഡേറ്റ് ചെയ്തിരുന്നു. ഈ നടിമാരുമായി ഡേറ്റിംഗ് നടത്തിയതിന്‍റെ പേരില്‍ തനിക്ക് കാസനോവ, ചീറ്റര്‍ തുടങ്ങിയ ഇരട്ടപ്പേരുകള്‍ ലഭിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍. 

നിഖിൽ കാമദിന്‍റെ പീപ്പിൾ ബൈ ഡബ്ല്യുടിഎഫ് എന്ന ടോക്ക് ഷോയിലാണ് താരം ഇത് പറയുന്നത്. കത്രീനയുടെയോ ദീപികയുടെയോ പേരെടുത്ത് പറയാതെയാണ് രൺബീർ തന്‍റെ മുൻകാല പ്രണയങ്ങളെക്കുറിച്ച് പറഞ്ഞത്. 

“വളരെ പ്രശസ്തയായ രണ്ട് നടിമാരുമായി ഞാൻ ഡേറ്റ് ചെയ്ത.  അതിനാല്‍ ആ സമയത്ത് കാസനോവ എന്നത് എന്‍റെ ഐഡന്‍റിറ്റിയായി മാറി. എന്നാല്‍ ഞാന്‍ അതില്‍ നിന്നും മാറിയപ്പോള്‍ ഞാന്‍ ചീറ്ററായി. ആ ലേബല്‍ ഇപ്പോഴും കൂടെയുണ്ട്" രണ്‍ബീര്‍ അഭിമുഖത്തിന്‍റെ ഇപ്പോഴിറങ്ങിയ ട്രെയിലറില്‍ പറയുന്നു. 

രൺബീർ കപൂറും ദീപിക പദുകോണും 2008 ൽ ബച്ച്‌ന ഏ ഹസീനോയുടെ സെറ്റിൽ വച്ചാണ് ഡേറ്റിംഗ് ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം ഇവര്‍ വേർപിരിഞ്ഞു. മറുവശത്ത് കത്രീന കൈഫും രൺബീർ കപൂറും 2009 ൽ അജബ് പ്രേം കി ഗസബ് കഹാനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഡേറ്റിംഗ് ആരംഭിച്ചത്. 2015 നും 2016 നും ഇടയിൽ വേർപിരിയുന്നതിന് മുമ്പ് അവർ 6 വർഷം ഇവര്‍ ഡേറ്റിംഗ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

പിന്നീട് മൂന്ന് താരങ്ങളും വിവാഹിതരായി. 2018 നവംബറിൽ ദീപിക പദുക്കോൺ രൺവീർ സിങ്ങിനെ വിവാഹം കഴിച്ചു. ഈ വർഷം സെപ്റ്റംബറിൽ ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി ഒരുങ്ങുകയാണ്. 2021 ഡിസംബറിൽ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി. 2022-ലാണ് ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിന്‍റെയും വിവാഹം നടന്നത്. 

രണ്‍ബീര്‍ അവസാമായി അഭിനയിച്ചത് സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ എന്ന ചിത്രത്തിലാണ്. രാമായണത്തിലാണ് ഇപ്പോള്‍ രണ്‍ബീര്‍ അഭിനയിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ ഷെഡ്യൂള്‍ ബ്രേക്കിലാണ് എന്നാണ് വിവരം. 

'ഗെയിം ചെയ്ഞ്ചര്‍' റിലീസ് എപ്പോള്‍?: സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാവ്

'മണല്‍ മാഫിയയുടെ 500 ഗുണ്ടകള്‍ വളഞ്ഞു, തല്ല് കിട്ടും എന്ന അവസ്ഥ': ആ സംഭവം വിവരിച്ച് വിക്കി കൗശൽ
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത