'ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകന്‍'; രണ്‍ബീര്‍ കപൂര്‍ പറയുന്നു

Published : Feb 10, 2022, 11:35 AM IST
'ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകന്‍'; രണ്‍ബീര്‍ കപൂര്‍ പറയുന്നു

Synopsis

ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റ ചിത്രം

പ്രശസ്‍ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റമാണ് മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ഹേയ് സിനാമിക (Hey Sinamika). ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനാവുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയും നായികമാരായും എത്തുന്നു. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിടുന്നുണ്ട്. അതിന് മുന്നോടിയായി ഹേയ് സിനാമിക ടീമിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor). ഒരു അഭിനേതാവ് എന്ന നിലയില്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രണ്‍ബീര്‍ പറയുന്നു.

"ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്‍റെ പ്രകടനവും ഏറെ ഇഷ്‍ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു", വീഡിയോ സന്ദേശത്തില്‍ രണ്‍ബീര്‍ പറയുന്നു.

റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‍സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത