സെൽഫിക്ക് ശ്രമിച്ച ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ; ഇത് 'പരസ്യമല്ലെ' എന്ന് സോഷ്യല്‍ മീഡിയ.!

Published : Jan 27, 2023, 08:13 PM ISTUpdated : Jan 27, 2023, 08:23 PM IST
സെൽഫിക്ക് ശ്രമിച്ച ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ; ഇത് 'പരസ്യമല്ലെ' എന്ന് സോഷ്യല്‍ മീഡിയ.!

Synopsis

ആരാധകന് വേണ്ടി സെല്‍ഫിക്കായി രണ്‍ബീര്‍ പോസ് ചെയ്യുന്നു. എന്നാല്‍ സെൽഫി ക്ലിക്കുചെയ്യാൻ ആരാധകന്‍  പലതവണ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

ദില്ലി: തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന നടന്‍ രൺബീർ കപൂറിന്‍റെ വീഡിയോ വൈറലാകുന്നു.  കൈയിൽ മൊബൈൽ ഫോണുമായി നിൽക്കുന്ന യുവ വീഡിയോ ആരംഭിക്കുമ്പോള്‍ ആരാധകനൊപ്പം ചിരിച്ചുകൊണ്ടാണ് രണ്‍ബീര്‍ നില്‍ക്കുന്നത്.  

ആരാധകന് വേണ്ടി സെല്‍ഫിക്കായി രണ്‍ബീര്‍ പോസ് ചെയ്യുന്നു. എന്നാല്‍ സെൽഫി ക്ലിക്കുചെയ്യാൻ ആരാധകന്‍  പലതവണ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ല. ഇതോടെ  രോഷാകുലനായ രൺബീർ കപൂര്‍ യുവ ആരാധകന്‍റെ കൈയ്യിലെ  ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നത് കാണാം. വീഡിയോയുടെ പാശ്ചാത്തലത്തില്‍  ആരാധകൻ നടനോട് സെല്‍ഫിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നത് കേൾക്കാം.

വീഡിയോ കാണാം 

അതേ സമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സമിശ്രമായ പ്രതികരണമാണ് വീഡിയോയ്ക്ക് കിട്ടുന്നത്. ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോൺ ബ്രാൻഡിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. 

16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്ക് മുന്‍പാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. '#AngryRanbirKapoor' എന്ന ഹാഷ്‌ടാഗിനൊപ്പം ട്വിറ്ററിൽ നിരവധി ഹാൻഡിലുകൾ ഈ വീഡിയോ പങ്കിടുന്നുണ്ട്. 

കഴിഞ്ഞ മാസം, നടി അനുഷ്‌ക ശർമ്മ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോകൾ ഉപയോഗിച്ചതിന് പ്യൂമയ്ക്കെതിരെ ഒരു ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്യൂമയും അനുഷ്കയും തര്‍ക്കം എന്ന് വാര്‍ത്ത വന്നെങ്കിലും ഒടുക്കം അത്  അനുഷ്കയെ പ്യൂമ ബ്രാൻഡ് അംബാസഡറാക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഇവിടെയും അത് സംഭവിക്കാം എന്നാണ് ചിലര്‍ പറയുന്നത്. 

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം വൈറല്‍

അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം ശരിയോ? മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്...

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത