'എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ'; ചിത്രവുമായി രഞ്ജിനി ഹരിദാസ്

Published : Apr 06, 2022, 02:01 PM ISTUpdated : Apr 06, 2022, 02:07 PM IST
'എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ'; ചിത്രവുമായി രഞ്ജിനി ഹരിദാസ്

Synopsis

കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. 

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്(Ranjini Haridas). അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുമ്പോൾ, നമ്മൾ", എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രഞ്ജിനിയും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

രഞ്ജിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രം​ഗത്തെത്തുന്നത്. "ഈ ചിത്രം ഒരു ചിരി കലാപമാണ്, നിങ്ങൾ എങ്ങനെ ജീവിക്കണം ... എന്ത് വസ്ത്രം ധരിക്കണം ... എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്", എന്നിങ്ങനെയാണ് കമന്റുകൾ.

'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും'; വിമർശകർക്ക് സനുഷയുടെ മറുപടി

ലയാള സിനിമയിലെ പ്രിയതാരമാണ് സനുഷ സന്തോഷ്(sanusha santhosh). ബാലതാരമായി സിനിമയിൽ എത്തിയ താരം ഇന്ന് നായികയായും വെള്ളിത്തിരയിൽ തിളങ്ങുകയാണ്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും സനുഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

വര്‍ഷങ്ങൾക്കു മുൻപ് സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വീഡിയോയ്ക്കു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹസിച്ചവർക്ക് സനുഷ മറുപടി നൽകിയത്. 

‘‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വീഡിയോ ആണിത്. അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്ന് പ്രസ്താവിക്കുകയാണ്’, എന്നാണ് വീഡിയോ പങ്കുവച്ച്  സനുഷ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. 

ബോഡി ഷെയിമിങ്ങിനെ കുറിച്ച് സനുഷ പറഞ്ഞത്

സമൂഹമാധ്യമങ്ങളിലെ അറ്റാക്കുകൾ എനിക്ക് അധികം നേരിടേണ്ടി വന്നിട്ടില്ല. വസ്ത്രധാരണത്തെ കുറിച്ചും മറ്റുമുള്ള അശ്ലീല കമന്റുകൾ, എനിക്ക് തോന്നുന്നു നമ്മുടെ ഇന്റസട്രിയിലാണ് കുറവ് എന്ന്. എനിക്ക് വ്യക്തിപരമായി അധികവും സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ സ്വന്തം വീട്ടിലെ കുട്ടി എന്നെ ഇമേജ് പണ്ട് മുതലേ ഉള്ളത് കൊണ്ടാവാം. ഞാൻ എന്ത് കാണിച്ചാലും വീട്ടിലെ ഇളയ കുട്ടി കാണിക്കുന്ന കുറുമ്പായി മാത്രമേ പലരും വിലയിരുത്തുന്നത് കാണാറുള്ളു. എന്തെങ്കിലും പ്രതികരിച്ച് കഴിഞ്ഞാൽ എനിക്കും വിഷമമാവും. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യമാണ് ബോഡി ഷെയിമിം​​ഗ്. അത് എനിക്ക് നേരെ തന്നെ ആവണം എന്നില്ല. മറ്റാർക്ക് നേരെയുള്ള ബോഡി ഷെയിമിങ് എനിക്ക് സഹിക്കില്ല.

നിങ്ങൾ ഏത് തരത്തിൽ ഇരിക്കുന്നു തടിച്ചിട്ടാണോ മെലിഞ്ഞിട്ടണോ വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നതൊന്നും ഒരു വിഷയമേ അല്ല. നമ്മൾ നമ്മളെ സ്‌നേഹിയ്ക്കുക എന്നതാണ് അത്യന്തമായ ലക്ഷ്യം എന്നതാണ് എന്റെ വിശ്വാസം. എല്ലാത്തിന്റെയും അവസാനം നമുക്ക് നമ്മളോട് തന്നെയാണ് ഏറ്റവും ഇഷ്ടം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് കടന്ന് കയറുന്നത്. 

ഭക്ഷണം വളരെ അധികം ഇഷ്ടമുള്ള ആളാണ് ഞാൻ. ഭക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും വരുത്താറില്ല. അതിന്റെ പേരിൽ വരുന്ന ബോഡി ഷെയിമിംഗ് കാര്യമാക്കാറുമില്ല. പക്ഷെ ഇടയിൽ എനിക്ക് പി സി ഒ ഡി വന്നു. അപ്പോൾ ആരോഗ്യം സ്വയം നിയന്ത്രിച്ചേ മതിയാവൂ എന്ന സ്റ്റേജ് എത്തി. അതുകൊണ്ടാണ് ഞാൻ തടി കുറച്ചത്. അല്ലാതെ നീ തടിച്ചിരിയ്ക്കുന്നു എന്ന് ആരും പറഞ്ഞത് കൊണ്ടല്ല. അത് എന്നെ സംബന്ധിച്ച് കാര്യമുള്ള കാര്യമല്ല. ഞാൻ എങ്ങിനെ ഇരുന്നാലും എനിക്ക് എന്നെ ഇഷ്ടമാണ്.

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍