'സംഭവം അത് തന്നെ':വീണ്ടും ഒന്നിച്ച് രൺവീർ സിങ്ങും ജോണി സിൻസും

Published : Apr 04, 2024, 08:18 PM IST
'സംഭവം അത് തന്നെ':വീണ്ടും ഒന്നിച്ച് രൺവീർ സിങ്ങും ജോണി സിൻസും

Synopsis

പഴയ കാല ടെലിബ്രാന്‍റ് പരസ്യങ്ങളുടെ മാതൃകയിലാണ് പരസ്യം വന്നിരിക്കുന്നത്. കിടപ്പുമുറിയിൽ പെർഫോമൻസ് പ്രശ്‌നങ്ങളുള്ള പുരുഷൻമാരുടെ പ്രശ്‌നങ്ങളാണ് വീഡിയോയിൽ രൺവീർ അവതരിപ്പിക്കുന്നത്.

മുംബൈ: രൺവീർ സിങ്ങും ജോണി സിൻസും വീണ്ടും ലൈംഗിക ബോധവത്കരണ പരസ്യത്തില്‍ ഒന്നിച്ചു.ഒരു സെക്സ് പ്രോഡക്ട്  ബ്രാൻഡിൻ്റെ ബ്രാൻഡ് അംബാസഡറായ രൺവീർ ബുധനാഴ്ചയാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ പരസ്യത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്തത്.

പഴയ കാല ടെലിബ്രാന്‍റ് പരസ്യങ്ങളുടെ മാതൃകയിലാണ് പരസ്യം വന്നിരിക്കുന്നത്. കിടപ്പുമുറിയിൽ പെർഫോമൻസ് പ്രശ്‌നങ്ങളുള്ള പുരുഷൻമാരുടെ പ്രശ്‌നങ്ങളാണ് വീഡിയോയിൽ രൺവീർ അവതരിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹം തന്‍റെ ബ്രാന്‍റിന്‍റെ ഉൽപ്പന്നം പരിചയപ്പെടുത്തുന്നു.

ഈ ഉത്പന്നം ഉപയോഗിക്കുകയും അതിൽ തൃപ്തനാകുകയും ചെയ്ത ജോണി സിൻസ് എന്ന ‘ബിസിനസ്മാനെ’ രൺവീർ ആദ്യം കാണിക്കുന്നു.തുടര്‍ന്ന് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് കാണിക്കുന്ന ഡോക്ടര്‍ ജോണ്‍ സയന്‍സായും സോണ്‍ സിന്‍ എത്തുന്നു. 

നേരത്തെ ഇതേ ബ്രാന്‍റിന്‍റെ ഉത്പന്നത്തിന്‍റെ പരസ്യത്തില്‍ രണ്‍വീറും ജോണിയും ഒന്നിച്ചിരുന്നു. ഹിന്ദി സീരിയല്‍ രീതിയിലായിരുന്നു അന്ന് പരസ്യം ചെയ്തത്. അത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

വർഷങ്ങളായി ടെലിവിഷന്‍ ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്നതിനാൽ പരസ്യം അപമാനകരവും മുഖത്ത് തല്ല് കിട്ടിയത് പോലെ തോന്നിയതായും ടെലിവിഷൻ താരം രഷാമി ദേശായി കുറ്റപ്പെടുത്തിയിരുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പരസ്യം പങ്കിട്ടാണ് ടിവി താരം തന്‍റെ ശക്തമായ വിമര്‍ശനം അറിയിച്ചത്. 

ലൈംഗിക പ്രശ്നങ്ങളില്‍ അവബോധം വളർത്തുന്നതിനും പൊസറ്റീവായ ഇടപെടലിനും വേണ്ടിയാണ് താന്‍ ഈ ബ്രാന്‍റിനോട് സഹകരിക്കുന്നത് എന്ന് രണ്‍വീര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ ഞങ്ങൾ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതിൽ ഒരു മാറ്റം കൊണ്ടുവരുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഷാരൂഖിനൊപ്പം കൊല്‍ക്കത്തയുടെ മത്സരം കണ്ടാല്‍ ശരിയാകില്ല; കാരണം വ്യക്തമാക്കി കെകെആര്‍ സഹ ഉടമ ജൂഹി ചൗള

അസർബൈജാനിൽ വച്ച് ഷൂട്ടിംഗിനിടെ അജിത്തിന് സംഭവിച്ച കാര്‍ അപകടം- വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത