അർച്ചന, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു; പ്രിയതമയ്ക്ക് ആശംസയുമായി ശ്രീജിത്ത്

Web Desk   | Asianet News
Published : May 17, 2020, 11:39 PM IST
അർച്ചന, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു; പ്രിയതമയ്ക്ക് ആശംസയുമായി ശ്രീജിത്ത്

Synopsis

അർച്ചനയുടെ കഴുത്തിൽ താലി ചാര്‍ത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ശ്രീജിത്ത്

മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ലാത്ത കഥാപാത്രമാണ് പപ്പുവിന്‍റേത്. രതിനിര്‍വ്വേതം എന്ന ചിത്രത്തില്‍ പുതിയ പതിപ്പില്‍ പപ്പുവായി എത്തിയത് സിനിമാ സീരിയല്‍ താരം ശ്രീജിത്ത് ആയിരുന്നു. പല സീരിയലുകളിലും തമിഴ് ചിത്രങ്ങളിലുമടക്കം വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി. എന്നാല്‍ അധികം വൈകാതെ താരം മിനി സ്ക്രീനിലേക്ക് തിരിച്ചെത്തി.  

അവതാരകനായും ഒരു കൈ നോക്കിയ താരം പിന്നാലെ സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചു. ഇപ്പോഴിതാ തന്‍റെ രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.  2018 മെയ് 12ന് കൊച്ചിയിലായിരുന്നു താരത്തിന്‍റെ വിവാഹം. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയെയായിരുന്നു താരം സഹധര്‍മിണിയാക്കിയത്. 

അർച്ചനയുടെ കഴുത്തിൽ താലി ചാര്‍ത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ശ്രീജിത്ത്. ഈ ഇഷ്ടത്തിന് രണ്ടാണ്ട് തികയുന്നു, അർച്ചന, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു- ശ്രീജിത്ത് ചിത്രത്തോടൊപ്പം കുറിക്കുന്നു. നിരവധി ആരാധകര്‍ ശ്രീജിത്തിന് ആശംസകളുമായി എത്തുന്നുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക