'ആശാനെ പരിചയപ്പെടുത്താം' വിവാഹിതനാവാൻ പോകുന്ന സന്തോഷം പങ്കുവച്ച് റെയ്‍ജന്‍ രാജൻ

Published : Aug 18, 2022, 05:36 PM IST
'ആശാനെ പരിചയപ്പെടുത്താം' വിവാഹിതനാവാൻ പോകുന്ന സന്തോഷം പങ്കുവച്ച് റെയ്‍ജന്‍ രാജൻ

Synopsis

ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി താരം

ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ റെയ്ജന് സാധിച്ചു. പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ചോദിച്ച് പലപ്പോഴും ആരാധകരെത്താറുണ്ട്. അതിൽ പ്രധാനം പ്രണയത്തെ കുറിച്ചായിരുന്നു. മുമ്പൊരിക്കൽ അഭിമുഖത്തിൽ ഇതിനുള്ള മറുപടി താരം നൽകിയിരുന്നു. മൂന്ന് തവണ പ്രണയം ഉണ്ടായിട്ടുണ്ടെന്നും നിലവില്‍ നാലാമത്തെ പ്രണയത്തിലാണെന്നുമായിരുന്നു റെയ്ജന്‍റെ മറുപടി.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റെയ്ജൻ. കല്യാണ ഷോപ്പിങ്ങിന്റ വീഡിയോ ആണ് ആരാധകർക്കായി യൂട്യൂബിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.  നേരത്തെ ആശാന്‍ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയല്ലോ, അപ്പോ അയാളെ ഞാൻ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ്. ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണ്. ആദ്യ പരിപാടിയായ കോസ്റ്റ്യൂംസ് സെറ്റാക്കാൻ പോവാണ് ഞാൻ. ഇടയ്ക്ക് ഭാവി വധുവിനെ വിളിച്ച് വസ്ത്രങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. സാരിക്ക് മാച്ചായ ഷര്‍ട്ട് എടുക്കാനായിരുന്നു അവരുടെ നിർദേശം. കല്യാണവും റിസപ്ഷനും അടക്കമുള്ളവയുടെ വിശേഷങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുമെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നുമായിരുന്നു റെയ്ജന്റെ വധു പറഞ്ഞത്.

ALSO READ : വിസ്‍മയ മോഹന്‍ലാലിന്‍റെ കവിത പ്രകാശനം ചെയ്യുന്നത് പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന്

എന്നാണ് ആശാനെ പരിചയപ്പെടുത്തുന്നതെന്ന കമന്റുകള്‍ കണ്ടിരുന്നു. അധികം വൈകാതെ ഞാൻ തന്നെ നേരിട്ടെത്തി നിങ്ങളെ കാണും. വൈകാതെ തന്നെ ഞാന്‍ ആളെ പരിചയപ്പെടുത്തുമെന്ന് റെയ്ജനും അറിയിച്ചു. പങ്കാളിയാവാന്‍ പോവുന്നയാള്‍ക്ക് ടെഡി ബെയറും ആനക്കുട്ടിയെയും പട്ടികളെയുമൊക്കെ ഇഷ്ടമാണ്. ടെഡി കെട്ടിപ്പിടിച്ച് കിടക്കാൻ ഇഷ്ടമാണ്. ഇനിയിപ്പോ ഞാനുണ്ടല്ലോ, റെയ്ജന്‍ തമാശ പൊട്ടിച്ചു. വിവാഹത്തിന് ഹരിതയെ വിളിച്ചിരുന്നോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിളിച്ചിട്ടുണ്ട് ഷൂട്ടിംഗ് തിരക്കില്‍പ്പെട്ടില്ലെങ്കില്‍ എല്ലാവരും എത്തുമെന്ന് റെയ്ജന്റെ മറുപടി.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത