'മദ്യപിച്ച് രേണു സുധി വഴിയിൽ, ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു' എന്ന് പ്രചരണം ! ഒടുവില്‍ മറുപടി

Published : Jan 11, 2026, 09:58 PM ISTUpdated : Jan 11, 2026, 10:08 PM IST
Renu Sudhi

Synopsis

താൻ തികഞ്ഞ മദ്യപാനിയാണെന്ന സോഷ്യൽ മീഡിയ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി. ആഘോഷവേളകളിൽ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന തന്റെ പ്രസ്താവനയെ ചിലർ റീച്ചിനുവേണ്ടി വളച്ചൊടിക്കുകയാണെന്ന് അവർ പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. കൊല്ലം സുധിയുടെ വിയോഗ ശേഷം തന്‍റെ കുടുംബത്തിന് വേണ്ടി അഭിനയത്തിലേക്ക് കടന്ന രേണുവിന് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസങ്ങളും രൂക്ഷ വിമര്‍ശനങ്ങളും ആയിരുന്നു ലഭിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ വന്നതോടെ കഥമാറി. ഷോയില്‍ ഒരു ഗായികയാണെന്ന് കൂടി തെളിയിച്ച രേണു ഇപ്പോള്‍ നെഗറ്റീവുകളെ ഒന്നും മൈന്‍റ് ആക്കാതെ മുന്നോട്ട് പോകുകയാണ്. ഒരിക്കല്‍ വിമര്‍ശിച്ചിരുന്നവര്‍ രേണുവിന് ഇപ്പോള്‍ കയ്യടിക്കുന്നുമുണ്ട്. ഇതിനിടയില്‍ പുതിയൊരു വിവാദം വന്നിട്ടുണ്ട്. രേണു ഒരു തികഞ്ഞ മദ്യപാനിയാണെന്നതാണ് അത്. ഇവയോട് പ്രതികരിക്കുകയാണ് രേണു ഇപ്പോള്‍.

"രേണു ചേച്ചി തികഞ്ഞൊരു മദ്യപാനിയാണെന്നാണ് പറയുന്നത്. ദുബായില്‍ ആദ്യമായി പോയപ്പോഴും ഇങ്ങനെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. മദ്യപിച്ച് രേണു സുധി വഴിയില്‍ കിടന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അങ്ങനെ വല്ലതും സംഭവിച്ചായിരുന്നോ ? ഇല്ല. അടുത്തിടെ മദ്യപിക്കുമോന്ന് ചോദിച്ചതിന്, വല്ലപ്പോഴും കഴിക്കുമെന്ന് പറഞ്ഞു. ഇപ്പോഴെന്നല്ല സുധി ചേട്ടനുള്ളപ്പോഴും അങ്ങനെ തന്നെ. ക്രിസ്മസ് പോലുള്ള പരിപാടികള്‍ക്ക് മാത്രം. എനിക്ക് ഇഷ്ടമുള്ള ബ്രാന്‍റ് മാജിക് മൊമന്‍റാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് ഒരാള്‍ തികഞ്ഞ മദ്യപാനി ആകുവോ? എനിക്കറിയില്ല. ആ കണ്ടന്റ് എടുത്തിട്ട് കുറേ വ്ലോഗര്‍മാര്‍ എടുത്തിട്ട് അലക്കുവാണ്", എന്ന് രേണു സുധി പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.

"രേണു സുധി നിരന്തര മദ്യപാനിയല്ല. അതിന്‍റെ ആവശ്യവുമില്ല. റീച്ചിന് വേണ്ടി എന്തും പറയും എന്ന അവസ്ഥയാണ്. ഇതൊന്നും ഞാന്‍ മൈന്‍റ് ചെയ്യുന്നില്ല. ഒരു കയ്യടിച്ചാല്‍ ശബ്ദമുണ്ടാവില്ല. രണ്ട് കയ്യടിച്ചാലല്ലേ സൗണ്ട് ഉണ്ടാകൂ. പിന്നെയും പിന്നെയും റീച്ച് കിട്ടുന്നത്. മാജിക് മൊമന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി രേണു സുധിയെ എടുക്കുവാന്ന് ഒരു തമ്പ്നെയില്‍ കണ്ടു. അങ്ങനെ സംഭവിച്ചാല്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അത്രയും വലിയ കമ്പനിയുടെ അംബാസിഡറായിട്ട് എടുത്താല്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ മദ്യപാനി അല്ലെന്ന് അറിയാവുന്നവര്‍ക്ക് അറിയാം. കണ്ടന്‍റ് ഉണ്ടാക്കാന്‍ വേണ്ടി എന്തും പറയാം", എന്നും രേണു സുധി കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ആരാധിക ഭാര്യയായി, സം​ഗീത ഇപ്പോൾ വിജയ്ക്ക് ഒപ്പമില്ല, പക്ഷേ..; ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ സുഹൃത്ത്
'ടോക്സിക്കി'ലെ ചൂടൻ രം​ഗങ്ങൾ; ആ മിസ്റ്ററി ​ഗേൾ ആരെന്ന് തിരഞ്ഞ് മലയാളികളും, ആള് ചില്ലറക്കാരിയല്ല !