നടൻ വിജയുടെ ഭാര്യ സംഗീത, മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ച് വിവാഹമോചന ഹർജി നൽകി. ഇതേത്തുടർന്ന്, ആ നടി തൃഷയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. പഴയ പോസ്റ്റുകളും അഭിമുഖങ്ങളും വീണ്ടും ചർച്ചയാകുന്നു.

വിജയിയുടെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ് ഭാര്യ സം​ഗീതയുടെ വിവാഹമോചന ഹർജി. കഴിഞ്ഞ ദിവസം ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സം​ഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് തഴെ കടുത്ത ഭാഷയിലാണ് ആരോപണങ്ങളും വിമർശന കമന്റുകളും പെരുകുന്നത്.

'ഒരു കുടുംബത്തെ നശിപ്പിച്ചവൾ' എന്നാണ് പലരും കമന്റുകളായി കുറിക്കുന്നത്. 'ആ നടി നിങ്ങൾ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'ജസ്റ്റിസ് ഫോർ സം​ഗീത' എന്ന ഹാഷ്ടാ​ഗുമായും ഒരുവിഭാ​ഗം രം​ഗത്ത് എത്തുന്നുണ്ട്. തൃഷയെ പിന്തുണയ്ക്കുന്നവരും ധാരാളമാണ്. എന്ത് ഉറപ്പിലാണ് സം​ഗീത പറഞ്ഞ നടി തൃഷ ആണെന്ന് പറയുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.

മുൻപ് തിരുപ്പാച്ചി സിനിമയുടെ പ്രൊമോഷനിടെ തൃഷയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പൊക്കികൊണ്ട് വന്നിട്ടുണ്ട്. 'സിനിമയില്‍ എന്റെ ഭാഗ്യമാണ്(ഭാ​ഗ്യ ജോ‍ഡി) തൃഷ. ഞങ്ങളുടെ ഗില്ലി സിനിമയാണ് അത്തരമൊരു മതിപ്പ് സൃഷ്ടിച്ചത്', എന്ന വാചകം മാത്രം എടുത്താണ് ട്രോളുകളിലും വിമർശനങ്ങളിലും ഉപയോ​ഗിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമകളിലെ സീനുകൾ ഉപയോ​ഗിച്ച് ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

View post on Instagram

കഴിഞ്ഞ കുറച്ചു കാലമായി സൈബർ ഇടത്തിൽ ഉയർന്നു കേൾക്കുന്ന കാര്യമാണ് വിജയ്- തൃഷ ബന്ധം. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലായിരുന്നു പ്രചരണം. അടുത്തിടെ വിജയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് തൃഷ പങ്കിട്ട പോസ്റ്റും ഏറെ വൈറലായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളോടൊന്നും തന്നെ പ്രതികരിക്കാൻ തൃഷയോ വിജയിയോ തയ്യാറായിരുന്നില്ല. ഇതിനിടെ ആണ് ഇപ്പോൾ സം​ഗീത വിവാഹമോചനം നൽകിയിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming