'അയാളാണ് എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചത്': പവന്‍ കല്ല്യാണിനെതിരെ മുന്‍ ഭാര്യ രേണുക

Published : Jun 18, 2024, 07:44 PM IST
'അയാളാണ് എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചത്': പവന്‍ കല്ല്യാണിനെതിരെ മുന്‍ ഭാര്യ രേണുക

Synopsis

തന്നെ ഉപേക്ഷിച്ച് പുനർവിവാഹം കഴിച്ചത് പവൻ കല്യാണാണെന്ന് രേണുക ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

ഹൈദരാബാദ്: രേണുക ദേശായി 12 വർഷം മുമ്പാണ് തെലുങ്ക് സൂപ്പര്‍താരവും ഇപ്പോള്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണുമായി വിവാഹ ബന്ധം പിരിഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പവന്‍ കല്ല്യാണ്‍ ആരാധകരിൽ നിന്നുള്ള സൈബര്‍ ആക്രമണം രൂക്ഷമാണ് എന്നാണ് രേണുക പറയുന്നത്.  പവനെ ഉപേക്ഷിച്ചതിനെ വിമർശിച്ചാണ് തന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലും മറ്റും അധിക്ഷേപവും ട്രോളും വരുന്നത് എന്നാണ് രേണുക പറയുന്നത്.  

തന്നെ ഉപേക്ഷിച്ച് പുനർവിവാഹം കഴിച്ചത് പവൻ കല്യാണാണെന്ന് രേണുക ഇപ്പോള്‍ വ്യക്തമാക്കുന്നത്. താന്‍ പവനെ ഉപേക്ഷിച്ചുവെന്ന രീതിയിലുള്ള പരാമർശങ്ങളിൽ നിന്ന് ട്രോളുകൾ ഒഴിഞ്ഞുനിൽക്കാൻ അവര്‍ പവന്‍ ആരാധകരോട് പറയുന്നു. 

തന്‍റെ പോസ്റ്റിന്‍റെ അടിയില്‍ വന്ന ഒരു പവന്‍ കല്ല്യാണ്‍ ആരാധകന്‍റെ കമന്‍റിന് വളരെ രൂക്ഷമായണ് രേണുക പ്രതികരിച്ചത്. ഈ പ്രതികരണത്തിന് പിന്നാലെ തന്‍റെ എല്ലാ പോസ്റ്റുകളിലും കമന്‍റ് ചെയ്യുന്ന ഓപ്ഷന്‍ രേണുക ഓഫാക്കിയിടുകയും ചെയ്തു. 

"നിനക്ക് കുറച്ച്  ബുദ്ധിയുണ്ടെങ്കിൽ ഇത്രയും മണ്ടത്തരം പറയില്ലായിരുന്നു. എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചത് അയാളാണ്, മറിച്ചല്ല സംഭവിച്ചത്. ദയവായി അത്തരം അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. എന്നെ അവര്‍ ഇപ്പോഴും പീഡിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്" - ദൈവതുല്യനായ പവന്‍ കല്ല്യാണിനെ ഉപേക്ഷിച്ചില്ലെ എന്ന ഒരു ആരാധകന്‍റെ കമന്‍റിന് രേണുക ദേശായി മറുപടി നല്‍കി.

രേണുക ദേശായിയും പവൻ കല്യാണും 2009ലാണ് വിവാഹിതരായത്.  2012-ൽ വേർപിരിയുകയും ചെയ്തു. അകിര, ആധ്യ എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്. അകിര പവന്‍ കല്ല്യാണിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമാണ്. പവൻ ഇപ്പോൾ അന്ന ലെഷ്നെവ എന്ന റഷ്യന്‍ വംശജയെ വിവാഹം കഴിച്ചിട്ടുണ്ട്. രേണുക പുനർവിവാഹം കഴിച്ചിട്ടില്ല.

'കടുക്കനിട്ടത് പോയാല്‍ കമ്മലിട്ടത് വരും': അല്ലു പടം പോയി, മറ്റൊരു വന്‍താരത്തെ പിടിച്ച് അറ്റ്ലി !

ആരാണ് കർസന്ദാസ് മുൽജി ?: മോദി വാഴ്ത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്, ജീവിതം സിനിമയായപ്പോള്‍ കോടതിയുടെ സ്റ്റേ !

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക