റോബിനും ആരതിയും പിരിഞ്ഞോ ? 'നല്ല കാര്യ'മെന്ന് കമന്റുകൾ, റോബിനെ കുറ്റപ്പെടുത്തിയും ചിലർ, സത്യാവസ്ഥ എന്ത് ?

Published : Mar 09, 2024, 05:31 PM ISTUpdated : Mar 09, 2024, 05:36 PM IST
റോബിനും ആരതിയും പിരിഞ്ഞോ ? 'നല്ല കാര്യ'മെന്ന് കമന്റുകൾ, റോബിനെ കുറ്റപ്പെടുത്തിയും ചിലർ, സത്യാവസ്ഥ എന്ത് ?

Synopsis

ചോദ്യങ്ങൾ തകൃതിയായി എത്തിയപ്പോൾ ആരതി പൊടി തന്നെ മറുപടി കമന്റുമായി രം​ഗത്ത് എത്തി.

ഴിഞ്ഞ രണ്ട് ദിവസമായി ബി​ഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ഭാവിവധുവും ബിസിനസുകാരിയുമായി ആരതി പൊടിയെയും സംബന്ധിച്ച പ്രാചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിലാണ് പ്രചാരണം. ഇതിനോട് അനുബന്ധിച്ച് ആരതി പൊടി റോബിനെ അൺഫോളോ ചെയ്തുവെന്നും ഇവർ പറഞ്ഞിരുന്നു. 

ഇതിന് കാരണമായി ആരതി പൊടിയുടേത് എന്ന തരത്തിലുള്ള ഒരു കമന്റിന്റെ സ്ക്രീൻ ഷോട്ടുകൾ ചില പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത് ആരതിയുടേത് ആണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെയാണ് റോബിനും ആരതിയും പിരിയുന്നുവെന്ന പ്രചാരണം തകൃതിയായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് ആരതിയുടെ പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് ചോദ്യങ്ങളുമായി രം​ഗത്ത് എത്തിയത്. ചിലർ ആകട്ടെ അങ്ങനെയാണെങ്കിൽ നല്ലകാര്യമാണെന്നും മറ്റുചിലർ റോബിനെ കുറ്റപ്പെടുത്തിയും കമന്റുകൾ രേഖപ്പെടുത്തി. 

ചോദ്യങ്ങൾ തകൃതിയായി എത്തിയപ്പോൾ ആരതി പൊടി തന്നെ മറുപടി കമന്റുമായി രം​ഗത്ത് എത്തി. റോബിനും പൊടിയും ബ്രേക്കപ്പ് ആയെന്ന് കേൾക്കുന്നു ശരിയാണോ എന്നാണ് ഒരാൾ ചോദിച്ചത്. ഇതിന് 'NO' എന്നാണ് ആരതി മറുപടി നൽകിയത്. ഇതോടെ പ്രചാരണങ്ങൾക്ക് സ്റ്റോപ്പാകുകയും ചെയ്തു. എന്നാൽ ഈ കമന്റ് ആരതി പൊടി ഡിലീറ്റ് ചെയ്തുവെന്നാണ് പറയുന്നത്. ഇതോടെ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ഒരു വിഭാ​ഗം തയ്യാറായിട്ടുമില്ല. എന്തായാലും വൈകാതെ തന്നെ റോബിനും ആരതി പൊടിയും വിഷയത്തിൽ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇരുവരും പരസ്പരം ഇൻസ്റ്റാ​ഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട്. 

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തനായ മത്സരാർത്ഥി ആയിരുന്നു റോബിൻ. എന്നാൽ സഹമത്സരാർത്ഥിയെ മർദ്ധിച്ചതിന്റെ പേരിൽ റോബിന് പുറത്തു പോകേണ്ടി വന്നു. ഇതിനിടയിൽ ആണ് ആരതി പൊടിയെ കാണുന്നതും ഇരുവരും പ്രണയത്തിലാകുകയും അത് വിവാഹത്തിലേക്ക് നയിക്കുകയും ചെയ്തതി. അടുത്തിടെ തങ്ങളുടെ വിവാഹം ജൂണിൽ കാണുമെന്ന് റോബിനും ആരതിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.   

മമ്മൂട്ടിക്ക് കഴിഞ്ഞില്ല, നസ്ലെന്‍ അങ്ങെടുത്തു! മോഹൻലാലിന്റെ 2 സിനിമകൾ; 50കോടി വേ​ഗതയിൽ ഒന്നാമൻ മോളിവുഡിലല്ല

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത