സൂര്യകാന്തികള്‍ക്കിടയില്‍ സൂര്യ തേജസ്സോടെ രശ്മി സോമന്‍

Web Desk   | Asianet News
Published : Apr 04, 2021, 05:20 PM IST
സൂര്യകാന്തികള്‍ക്കിടയില്‍ സൂര്യ തേജസ്സോടെ രശ്മി സോമന്‍

Synopsis

വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികള്‍ക്കിടയിലൂടെ മനോഹരമായ ചിരിയുമായി പറന്നുനീങ്ങുന്ന വീഡിയോയാണ് രശ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിലെ പുന്തോട്ടത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് ആരാധകര്‍ പെട്ടന്നുതന്നെ കണ്ടെത്തി. 

റക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടിയിരിക്കുന്നത്.

വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികള്‍ക്കിടയിലൂടെ മനോഹരമായ ചിരിയുമായി പറന്നുനീങ്ങുന്ന വീഡിയോയാണ് രശ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സൂര്യകാന്തി തോട്ടത്തില്‍ എന്നാണ് വീഡിയോയ്ക്ക് രശ്മി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിലെ പുന്തോട്ടത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് ആരാധകര്‍ പെട്ടന്നുതന്നെ കണ്ടെത്തി. കറുത്ത സാരിയില്‍ മനോഹരമായ ജ്വല്ലറികള്‍ക്കൊപ്പം സുന്ദരിയായാണ് വീഡിയോയില്‍ രശ്മിയുള്ളത്.

എസ്. പി സുജിത്ത് എന്ന യുവകര്‍ഷകന്റെ കൃഷിയിടം അടുത്ത ദിവസങ്ങളിലായി വളരെ പേരുകേട്ടിരുന്നു. കേരളത്തിലെ അപൂര്‍വ്വമായ കൃഷിയിലൊന്നാണ് സൂര്യകാന്തി. അത് വളരെ വിജയകരമായി കൃഷി ചെയ്‌തെന്നതാണ് സുജിത്തിനെപ്പറ്റി ആളുകള്‍ പറയുന്നത്. വിഷു ലക്ഷ്യമാക്കിയാണ് തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന സൂര്യകാന്തിയുടെ ഹൈബ്രിഡ് തൈകളും, വെള്ളരിയും സുജിത്ത് കൃഷി ചെയ്തത്. ആളുകള്‍ വീഡിയോ ഷൂട്ടിന് വരുന്നതും സുജിത്തിന് ഒരു വരുമാനമായിരിക്കുകയാണിപ്പോള്‍.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍