'എക്സ്‌പ്രഷൻ ഇട്ടതല്ല, ഇഞ്ചക്ഷൻ പൊതുവെ പേടിയാ'; വാക്സീൻ സ്വീകരിച്ച് റിമി

Web Desk   | Asianet News
Published : Jun 09, 2021, 09:03 PM ISTUpdated : Jun 09, 2021, 09:04 PM IST
'എക്സ്‌പ്രഷൻ ഇട്ടതല്ല, ഇഞ്ചക്ഷൻ പൊതുവെ പേടിയാ'; വാക്സീൻ സ്വീകരിച്ച് റിമി

Synopsis

കൊവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നതിന്റെ ചിത്രമാണ് റിമി പങ്കുവച്ചത്. 

കൊവിഡ് രണ്ടാം തരം​ഗത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. സാമൂഹിക അകലം പാലിച്ചും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചും വാക്സീൻ സ്വീകരിച്ചുമൊക്കെ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് കേരളക്കരയും. വാക്സീൻ എടുത്ത വിശേഷങ്ങൾ സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വാക്സിൻ സ്വീകരിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ​ഗായിക റിമി ടോമിയും വാക്സീൻ സ്വീകരിച്ചിരിക്കുകയാണ്. 

കൊവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നതിന്റെ ചിത്രമാണ് റിമി പങ്കുവച്ചത്. ഒപ്പം രസകരമായ കുറിപ്പും താരം പങ്കുവച്ചു. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച വിശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഷെയർ ചെയ്യുകയാണ് റിമി.

“കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇഞ്ചക്ഷൻ അത്രയേ ഉള്ളൂ. എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമി കുറിക്കുന്നത്. എല്ലാവരും പെട്ടെന്ന് കോവിൻ ആപ്പിൽ കയറി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കൂവെന്നും റിമി ആവശ്യപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത