യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ് : റിമി

Web Desk   | Asianet News
Published : Mar 12, 2021, 09:42 AM IST
യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ് :  റിമി

Synopsis

യോഗ എന്നത് വെറുമൊരു കലാപ്രകടനമല്ലെന്നും മനോഹരമായൊരു ജീവിതരഹസ്യം കൂടിയാണെന്നും പറഞ്ഞ് വയ്ക്കുകയാണ് റിമി. ഒരു വ്യക്തിയുടെ ജന്മനാലുള്ള ശക്തിയെ പുറത്തെത്തിക്കാന്‍ യോഗ ഉത്തമ മാര്‍ഗ്ഗമാണെന്നും റിമി പറയുന്നുണ്ട്. 

തൊരു കാര്യവും എളുപ്പം മനസിലാക്കാനും ചെയ്യാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച താരമാണ് റിമി ടോമി. പാട്ടുകാരിയെന്ന നിലയില്‍ മലയാളികളിലേക്ക് നടന്നുവന്ന റിമി, അവതാരകയായും അഭിനേതാവായും വ്‌ളോഗറായെത്തിയും എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തി മലയാളികളെ അതിശയിപ്പിച്ചിട്ടുണ്ട്. ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്‌നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവില്‍ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തി. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം യോഗയുമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് റിമിയിപ്പോള്‍.

യോഗ എന്നത് വെറുമൊരു കലാപ്രകടനമല്ലെന്നും മനോഹരമായൊരു ജീവിതരഹസ്യം കൂടിയാണെന്ന് പറഞ്ഞ് വയ്ക്കുകയാണ് റിമി. ഒരു വ്യക്തിയുടെ ജന്മനാലുള്ള ശക്തിയെ പുറത്തെത്തിക്കാന്‍ യോഗ ഉത്തമ മാര്‍ഗ്ഗമാണെന്നും റിമി പറയുന്നുണ്ട്. കൂടാതെ യോഗ ടീച്ചറായ താര സുദര്‍ശനേയും കൂട്ടുകാരി പാട്ടുകാരിയായ ജോത്സനയേയും കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. വര്‍ക്കൗട്ടിനൊപ്പം യോഗയുമുള്ളതാണ് ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ കാരണമെന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

റിമിയുടെ കുറിപ്പിങ്ങനെ

''യോഗ എന്നത് ഒരു കലാപ്രകടനം എന്നതിലുപരിയായി, ഒരു ജീവിത രീതിയാണ്. ഒരു വ്യക്തിയുടെ ജന്മാലുള്ള കഴിവുകളെ ഉത്തേജിപ്പിക്കാനുള്ള ഒരു രഹസ്യവുമാണെന്ന് പറയാം. യോഗ ആലുകളുടെ മനസ്സിനേയും ശരീരത്തേയും വീണ്ടെടുക്കുകയാണ് ചെയ്യാറുള്ളതെന്ന് പറയാം. തികഞ്ഞ പ്രചോദനവും നല്‍കുന്ന പരിശീലകയുടെ കീഴില്‍ യോഗ പരിശീലിക്കാന്‍ സാധിച്ചെന്നതില്‍ ഞാന്‍ ഭാഗ്യവതിയുമാണ്. ശരിക്കുപറഞ്ഞാല്‍ താരാ സുദര്‍ശന്‍ എന്റെ പരിശീലക എന്നതിലുപരിയായുള്ള ആളാണ്. യോഗയുടെ അനന്തമായ സാധ്യതകളിലൂടെ എന്നെ ഗവേഷണം ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മികച്ച കൂട്ടുകാരി കൂടിയാണ് താര. യോഗയുടെ ശാന്തത നിങ്ങളും അനുഭവിച്ചറിയാന്‍ ശ്രമിക്കുക.''

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി