സീതയായി ആരതി, റാം ആയി റോബിൻ; വിവാഹത്തിനായി കാത്തിരിക്കുന്നെന്ന് ആരാധകർ

Published : Oct 12, 2022, 04:39 PM IST
സീതയായി ആരതി, റാം ആയി റോബിൻ; വിവാഹത്തിനായി കാത്തിരിക്കുന്നെന്ന് ആരാധകർ

Synopsis

ബോക്സ് ഓഫീസിലും പ്രേക്ഷക മനസ്സിലും മികച്ച പ്രതികരണം നേടിയ ദുൽഖർ ചിത്രം സീതാരാമത്തിലെ ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. പക്ഷേ ദുൽഖറിന് പകരം റോബിനും മൃണാൾ താക്കൂറിന് പകരം ആരതി പൊടിയുമാണ് ചിത്രത്തിലുള്ളത്.

ലയാളം ബി​ഗ് ബോസ് സീസൺ നാലിലൂടെ എത്തി വൻ ജനപ്രതീ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും, ബി​ബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് ആണ് റോബിൻ സ്വന്തമാക്കിയത്. കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം കൂടിയാണ് റോബിൻ. മോഡലും നടിയുമായി ആരതി പൊടിയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അടുത്തിടെ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഈ അവസരത്തിൽ റോബിൻ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ബോക്സ് ഓഫീസിലും പ്രേക്ഷക മനസ്സിലും മികച്ച പ്രതികരണം നേടിയ ദുൽഖർ ചിത്രം സീതാരാമത്തിലെ ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. പക്ഷേ ദുൽഖറിന് പകരം റോബിനും മൃണാൾ താക്കൂറിന് പകരം ആരതി പൊടിയുമാണ് ചിത്രത്തിലുള്ളത്. 'പൊടിറോബ് എഡിറ്റ്സ്' എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് റോബിൻ പങ്കുവയ്ക്കുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. 'മെയ്ഡ് ഫോർ ഈച്ചദർ' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

അടുത്തിടെ തനിക്ക് ബോൺ ട്യൂമർ ഉണ്ടെന്ന് റോബിൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷമായി ട്യൂമർ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിൻ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരുമെന്നും റോബിൻ അറിയിച്ചിരുന്നു.  

'എല്ലാം ശരിയായ സമയത്ത് നിങ്ങളിലേക്കെത്തും, ക്ഷമയോടെ കാത്തിരിക്കൂ': വിഘ്‌നേഷ് ശിവന്‍ പറയുന്നു

അതേസമയം, സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുക ആണ് റോബിന്‍. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്. അനൗണ്‍സ്മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ സിനിമ കൂടിയാണിത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത