'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'; ഫിറ്റ്നസ് ക്യാംപെയ്നിനെ കുറിച്ച് റോൺസൺ

Published : Sep 28, 2022, 07:12 AM ISTUpdated : Sep 28, 2022, 07:15 AM IST
'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'; ഫിറ്റ്നസ് ക്യാംപെയ്നിനെ കുറിച്ച് റോൺസൺ

Synopsis

ബിഗ് ബോസിൽ പങ്കെടുത്ത താരം തന്റെ 92 ദിവസത്തെ വിശേഷങ്ങൾ പുറത്തിറങ്ങിയ ശേഷം പങ്കുവെച്ചിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് അദ്ദേഹം. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് നടന്‍.

ബിഗ് ബോസിൽ പങ്കെടുത്ത താരം തന്റെ 92 ദിവസത്തെ വിശേഷങ്ങൾ പുറത്തിറങ്ങിയ ശേഷം പങ്കുവെച്ചിരുന്നു. ജിം ബോഡിയായിരുന്ന റോൺസന്‍റെ ബിഗ് ബോസിലെ ഭക്ഷണ രീതിയായിരുന്നു ചർച്ച വിഷയം. കുട വയറു കുറക്കാൻ തന്റെയൊപ്പം ആരൊക്കെ കൂടുന്നുണ്ടെന്ന് താരം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. അതിന് വൻ പ്രതികരണമാണ് 
പ്രേക്ഷക ഭാ​ഗത്തുനിന്നും ലഭിച്ചത്. 1200ഓളം ആളുകളാണ് വയറു കുറച്ച് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ തനിക്ക് സന്ദേശം അയച്ചതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

"ഇതിനോടകം തന്നെ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 1200- ഓളം ആളുകൾ മെസ്സേജുകൾ വാട്സാപ്പിൽ എന്നോടൊപ്പം ഈ fitness യാത്രയിൽ ചേരാനായി ആഗ്രഹം അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ response കണ്ടു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഒപ്പം ഒരുപാട് സന്തോഷവുമുണ്ട്. ഞാൻ ഒറ്റയ്ക്കു ഇത് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ സന്ദേശങ്ങൾ എത്താൻ വൈകുന്നത് കൊണ്ട് ആരും നിരാശരാകരുത്. പലരും ഇതിന്റെ "fees payment" ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങളുടെ സ്നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം. എത്രയും പെട്ടെന്ന് നിങ്ങൾ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ ഞാൻ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും വിട്ടു പോയതോ അല്ലെങ്കിൽ പുതിയതായി join ചെയ്യാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ comment boxil #getfitwithron എന്ന് type ചെയ്യുക. ഞാൻ ബന്ധപ്പെടുന്നതായിരിക്കും. I will be updating u soon..", എന്നാണ് താരം പങ്കുവെച്ചത്. വയറൊക്കെ കുറച്ച് പഴയ ജിം ബോഡിയിലേക്ക് താരം എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ കുറിക്കുന്നത്. 

'ബി​ഗ് ബോസിലെ ഭക്ഷണരീതി ശരീരത്തിലുണ്ടാക്കിയ മാറ്റം'; റോണ്‍സണ്‍ പറയുന്നു

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക