'എന്റെ വയറും കേടാക്കോ'എന്ന് നിവിൻ; 'ഇവന്റെ വാക്ക് കേട്ട എന്നെ പറഞ്ഞാമതിയല്ലോ'യെന്ന് അജുവും

Published : Sep 26, 2022, 08:32 PM ISTUpdated : Sep 26, 2022, 08:38 PM IST
'എന്റെ വയറും കേടാക്കോ'എന്ന് നിവിൻ; 'ഇവന്റെ വാക്ക് കേട്ട എന്നെ പറഞ്ഞാമതിയല്ലോ'യെന്ന് അജുവും

Synopsis

ഹോട്ടലിൽ ആഹാരം കഴിക്കുന്ന അജുവും നിവിനുമാണ് വീഡിയോയില‍്‍ ഉള്ളത്.

ലയാള സിനിമാസ്വാദകരുടെ പ്രിയ താരങ്ങളാണ് നിവിൻ പോളിയും അജു വർ​ഗീസും. മലർവാടി ആർട്സ് ക്ലബ്ബിലൂടെ വെളളിത്തിരയിൽ എത്തിയ ഇരുവരും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി എറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് പ്രിയ താരങ്ങളുടെതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ഈ അവസരത്തിൽ അജു വർ​ഗീസ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ഹോട്ടലിൽ ആഹാരം കഴിക്കുന്ന അജുവും നിവിനുമാണ് വീഡിയോയില‍്‍ ഉള്ളത്. ചിക്കൻ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജുവിനോട് 'ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്,  എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ'എന്നാണ് നിവിൻ പറയുന്നത്. ഇത് കേട്ട് നിരാശനായി ആഹാരം വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം. "ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി...കിറുക്കൻ", എന്നാണ് ഈ വീഡിയോയ്ക്ക് ഒപ്പം അജു കുറിച്ചിരിക്കുന്നത്. "കിലുക്കം സിനിമയിലെ തിലകൻ ഇന്നസെന്റ് രംഗം ഓർത്തു പോകുവാ", എന്നാണ് വീഡിയോയ്ക്ക് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴി‍ഞ്ഞു. 

രണ്ട് ദിവസം മുമ്പ് പൊറോട്ട കഴിക്കേണ്ടത് എങ്ങനെ എന്ന് അജുവിനും സാനിയയ്ക്കും പഠിപ്പിച്ച് കൊടുക്കുന്ന നിവിന്റെ വീഡിയോ വൈറലായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'.  അജു വർ​ഗീസ്, നിവിൻ പോളി, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തു. 

പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി