Sabita George : 'എന്റെ സുമേഷ് മോനും ഒരു തുണയായി'; വിശേഷം പങ്കുവച്ച് സബിറ്റ ജോർജ്

Published : Jan 17, 2022, 03:32 PM IST
Sabita George : 'എന്റെ സുമേഷ് മോനും ഒരു തുണയായി'; വിശേഷം പങ്കുവച്ച് സബിറ്റ ജോർജ്

Synopsis

ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.

ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അതിൽ പലരും സോഷ്യൽ മീഡിയയിൽ താരമായ ശേഷം പരമ്പരയിലേക്കെത്തിയവരുമായിരുന്നു. സുമേഷ്, അഥവാ  റാഫി. പരമ്പരയിൽ എത്തിയത് ടിക് ടോക്കിലൂടെയാണ്.

സരസമായ ശൈലിയിൽ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ റാഫി അവതരിപ്പിച്ചത്. റാഫിയുടെ 'സുമേഷി'നെ പ്രേക്ഷകർ നേരത്തെ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പര തുടങ്ങി  ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ റാഫിക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ പരമ്പരയിലെ സുമേഷ് ഏറെ ആഗ്രഹിച്ച വിവാഹം കഴിഞ്ഞതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് പരമ്പരയിലെ ലളിതാമ്മ. സബിറ്റ ജോർജ് ആണ് തന്റെ മകനും ഒരു പെണ്ണിനെ കിട്ടിയെന്ന സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്. 'അങ്ങനെ അതും മംഗളകരമായി നടന്നു'- എന്നൊരു കുറിപ്പോടെയാണ് സുമേഷിന്റെ വിവാഹ വിശേഷം സബിറ്റ പങ്കുവച്ചത്. 'അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി'- എന്നു തുടങ്ങുന്ന മറ്റൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 

'എന്റെ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും മരുമകളെ കൈ പിടിച്ച് കയറ്റാനുള്ള ഭാഗ്യമുണ്ടാകില്ല. എന്റെ ആകെയുള്ള ഒരു മകൻ സ്വർഗത്തിലാണിപ്പോൾ' എന്നും സബിറ്റ കുറിക്കുന്നു. എന്തായാലും വലിയ സന്തോഷത്തിലാണ് സുമേഷ് ആരാധകർ ഇപ്പോൾ. എന്നാൽ ചിലരെങ്കിലും ' ഉത്തു അണ്ണനും ആശ ചേട്ടത്തിയും ഇല്ലാത്ത കല്യാണം' എന്ന് പരാതി പറയുന്നുമുണ്ട്. പ്രസവാവശ്യങ്ങൾക്കായാണ് ആശയെ അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് പരമ്പരയിൽ നിന്ന് മാറി നിൽക്കുന്നത്. അടുത്തിടെ പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതിയും, ഉത്തമനായി എത്തുന്ന ശ്രീകുമാറും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് യുഎഇ ഗോള്‍ഡന്‍ വിസ, ഇന്ന് 'കേരള സ്റ്റോറി 2' ന് വന്‍ പിന്തുണ; നടി പ്രണിത സുഭാഷിനെതിരെ വിമര്‍ശനം
വിജയ്‍യും നടിയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ പറഞ്ഞുകേൾക്കുന്നതല്ല, രാഷ്ട്രീയത്തിലേക്ക് വന്നശേഷം കാര്യങ്ങളൊന്നും സ്മൂത്ത് അല്ല; പ്രതികരിച്ച് സായ്കൃഷ്ണ