Minnal Murali : മിന്നലാവേശം; ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളിൽ 'മിന്നൽ മുരളി'യും

Web Desk   | Asianet News
Published : Jan 17, 2022, 01:47 PM ISTUpdated : Jan 23, 2022, 09:58 PM IST
Minnal Murali : മിന്നലാവേശം; ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളിൽ 'മിന്നൽ മുരളി'യും

Synopsis

'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. 

പുതിയ നേട്ടം സ്വന്തമാക്കി ടൊവിനോ തോമസ് ചിത്രം 'മിന്നൽ മുരളി'(Minnal Murali). ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിത്രമുള്ളത്. ഇക്കാര്യം ബേസിൽ ജോസഫും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ബിന്തി, വർക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയർ എന്നിവയാണ് ന്യൂയോർക്ക് ടൈംസിൽ ഇടംപിടിച്ച മറ്റ് സിനിമകൾ.  ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചു. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മുരളി. സ്പൈഡര്‍മാന്‍: നോ വേ ഹോം, ഡ്യൂണ്‍, സര്‍പട്ട പരമ്പരൈ, ദ് ലാസ്റ്റ് ഡ്യുവല്‍, ദ് ഗ്രീന്‍ നൈറ്റ്, ഷാങ് ചി, ഫ്രീക്ക്സ് ഔട്ട്, സുയിസൈഡ് സ്ക്വാഡ്, മിന്നല്‍ മുരളി, ഓള്‍ഡ് ഹെന്‍റി എന്നിങ്ങനെയാണ് ലിസ്റ്റ്.

'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ